ഗ്രാഫിക് ഡിസൈനിംഗ് പഠിക്കാം

ഡിസംബര്‍ 2, 2006

മുഖവുര

Filed under: Blogroll — ::സിയ↔Ziya @ 2:31 pm

gse_multipart542241.jpg പ്രിയരെ,
ഗ്രാഫിക് ഡിസൈനിംഗും ഡെസ്ക് ടോപ് പബ്ലിഷിംഗും പഠിക്കാം എന്ന ഈ പഠന പരമ്പരയിലേക്ക് സ്വാഗതം.
ആദ്യമായി ഈ കോഴ്സിന്‍റെ ഘടനയെക്കുറിച്ച് ഒന്നു വിശദീകരിക്കാം.
ഏവര്‍ക്കും ഒട്ടൊക്കെ പരിചിതമാണ് ഡി.റ്റി.പി യും ഗ്രാഫിക് ഡിസൈനിംഗും. എന്നാല്‍ ശരിയായ രീതിയില്‍, തികഞ്ഞ പ്രൊഫഷണല്‍ സമീപനത്തോടെ ഈ രംഗത്ത് കടക്കുന്നവര്‍ ഒട്ടേറെ വസ്തുതകള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.
ഒരു ബ്ലോഗിന്‍റെ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് നിയതമായ ഒരു പഠനരീതി അവലംബിക്കാന്‍ കഴിയില്ലെന്നു തോന്നുന്നതു കൊണ്ട് പരീക്ഷണാര്‍ത്ഥം താഴെ വിവരിച്ചിരിക്കുന്ന വിധം ഒരു ക്രമമാണു തല്‍ക്കാലം സ്വീകരിച്ചിരിക്കുന്നത്.
എന്‍റെ മലയാളി സുഹ്രുത്തുക്കള്‍ക്ക് വേണ്ടിയാണു ഇങ്ങനെ ഒരു ഉദ്യമമെങ്കിലും ഒരു വസ്തുത ശ്രദ്ധിക്കുക. ഡി.റ്റി.പി, സോഫ്റ്റ്വെയര്‍ സംബന്ധമായ പദാവലികള്‍ (Terminology) ഒട്ടുമിക്കതും ഇംഗ്ലീഷ് ഭാഷയിലാണെന്ന് അറിയാമല്ലൊ. എല്ലാ വാക്കുകള്‍ക്കും തത്തുല്യ മലയാള പദങ്ങള്‍ ഉപയോഗിക്കുക എന്നത് അരോചകമായിരിക്കും.‍ അവശ്യം വേണ്ടിടത്ത് മലയാളത്തിലുള്ള അര്‍ത്ഥവും വിശദീകരണങ്ങളും നല്‍കിക്കൊണ്ട് താരതമ്യേന പരിചിതമായ ആംഗലേയ പദാവലികള്‍ തന്നെ മിക്കയിടങ്ങളിലും ഉപയോഗിച്ചിരിക്കുന്നു.

അധ്യായങ്ങളായി തിരിച്ച് പോസ്റ്റുകള്‍ പബ്ലിഷ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
ഡെസ്ക് ടോപ് പബ്ലിഷിംഗിന്റെയും ഗ്രാഫിക് ഡിസൈനിംഗിന്റെയും നിര്‍വ്വചനവും വിശദീകരണങ്ങളും ആദ്യ അധ്യായത്തില്‍ വിവരിക്കും. ഡെസ്ക് ടോപ് പബ്ലിഷിംഗും ഗ്രാഫിക് ഡിസൈനിംഗും തമ്മിലുള്ള സാ‍മ്യവും വ്യത്യാസങ്ങളും, ഇവയുടെ ചരിത്രം, പരിണാമം, ഡെസ്ക് ടോപ് പബ്ലിഷിംഗിനെക്കുറിച്ചും ഗ്രാഫിക് ഡിസൈനിംഗിനെക്കുറിച്ചുമുള്ള മിത്തുകള്‍, അറിഞ്ഞിരിക്കേണ്ട മറ്റു വസ്തുതകള്‍, തുടങ്ങിയവയും ആദ്യഅധ്യായത്തില്‍. തുടര്‍ അധ്യായങ്ങളില്‍ പടിപടിയായി മറ്റു കാര്യങ്ങള്‍ വിശദീകരിക്കുന്നതാണ്.

അധ്യായങ്ങളുടെ ഗണത്തില്‍പ്പെടുത്താതെ സോഫ്റ്റ്വെയര്‍ ടിപ്സ്&ട്രിക്സ്, റ്റൂട്ടോറിയത്സ്, അസൈന്മെന്‍സ്, ഗ്രാഫിക്സ്-ഗ്രാഫിക്സ് സോഫ്റ്റ്വെയര്‍-ഗ്രാഫിക്സ്, ഡെസ്ക് ടോപ് പബ്ലിഷിംഗ് വ്യവസായം തുടങ്ങിയവയെക്കുറിച്ചുള്ള രസകരമായ വിവരങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സ്പെഷല്‍ പോസ്റ്റുകള്‍ ഇടക്കിടെ പബ്ലിഷ് ചെയ്യുന്നതാണ്.
ശരി, ഒന്നാ‍മധ്യായം ഉടന്‍ പ്രതീക്ഷിക്കുക…
സസ്നേഹം
സിയ.

Advertisements

13അഭിപ്രായങ്ങള്‍ »

  1. പ്രിയപ്പെട്ടവരേ, ആദ്യപോസ്റ്റ് ഇങ്ങനെ ഇടുന്നു. നിങ്ങളുടെയൊക്കെ പ്രൊത്സാഹനത്തോടെ ഇതു നല്ല രീതിയില്‍ തുടരാം…ഗ്രാഫിക്സ് പഠിക്കാം..
    ആശീര്‍വദിക്കണം…
    സിയ

    അഭിപ്രായം by ziyaingraf — ഡിസംബര്‍ 2, 2006 @ 2:39 pm | മറുപടി

    • നാല് പാഠഭാഗങ്ങള്‍ കണ്ടു. ബാക്കി കാണുന്നില്ല

      അഭിപ്രായം by Fasal Maliyakkal — ഒക്ടോബര്‍ 20, 2016 @ 11:39 am | മറുപടി

  2. പ്രിയ സിയ,

    താങ്കളുടെ ഈ മഹത്‌സംരംഭത്തിന്‌ എല്ലാവിധ ആശംസകളും.
    സസ്നേഹം…

    അഭിപ്രായം by പി. ശിവപ്രസാദ്‌ — ഡിസംബര്‍ 3, 2006 @ 3:59 am | മറുപടി

  3. preeya sina,
    എല്ലാവിധ ആശംസകളും നേരുന്നു. കൂടെ പഠിക്കുവാനും ശ്രമിക്കാം.

    അഭിപ്രായം by കേരളഫാര്‍മര്‍ — ഡിസംബര്‍ 3, 2006 @ 2:07 pm | മറുപടി

  4. എന്റെ ഈ ബ്ലൊഗിനു നല്ല പ്രചാരം കൊടുക്കണേ ചന്ദ്രശേഖരന്‍ നായര്‍ ചേട്ടാ. താങ്കളാല്‍ കഴിയുന്നതു പോലെ ഇതു ലിസ്റ്റ് ചെയ്യണേ. നന്ദി.

    അഭിപ്രായം by ziyaingraf — ഡിസംബര്‍ 3, 2006 @ 2:26 pm | മറുപടി

  5. ഈ പേജിന് പ്രചാരം കിട്ടണമെങ്കില്‍ സിന തന്നെ ജിമെയില്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ സെറ്റിംഗ്‌സ്‌ ക്ലിക്ക്‌ ചെയ്തശേഷം ഫില്‍റ്റര്‍ തുറക്കുക. മുകളില്‍ From എന്നത്‌ താങ്കളുടെ ജി മെയില്‍ അഡ്രസും താഴേ Subject എന്നത്‌ Comments എന്നും രേഖപ്പെടുത്തുക. Next Step അമര്‍ത്തുക. Forward it to എന്ന സ്ഥലത്ത്‌ w0rpr3ss@anumathew.no-ip.info എന്ന മെയില്‍ അഡ്രസും രേഖപ്പെടുത്തി Update Filter അമര്‍ത്തിയാല്‍ മതി താങ്കളുടെ പേജില്‍ രേഖപ്പെടുത്തുന്ന കമെന്റുകള്‍ പിന്മൊഴികളില്‍ വരും.

    അഭിപ്രായം by കേരളഫാര്‍മര്‍ — ഡിസംബര്‍ 4, 2006 @ 12:24 am | മറുപടി

  6. ജി മെയില്‍ സെറ്റിംഗ്സ് ചെയ്തിട്ടുണ്ട്. കേരള ഫാര്‍മെര്‍ക്ക് നന്ദി

    അഭിപ്രായം by ziyaingraf — ഡിസംബര്‍ 4, 2006 @ 4:51 am | മറുപടി

  7. ഗ്രാഫിക്സ്, ഡി.റ്റി.പി പഠിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് സുസ്വാഗതം.വന്നാട്ടെ വനട്ടെ…
    http://www.learngrafx.wordpress.com

    അഭിപ്രായം by ziyaingraf — ഡിസംബര്‍ 4, 2006 @ 5:25 am | മറുപടി

  8. സിയ,

    ഈ സംരംഭത്തിന് എന്റേയും ഹൃദയം നിറഞ്ഞ ആശംസകള്‍..

    ഒന്നാം ഭാഗത്തിനായി കാത്തിരിക്കുന്നൂ..

    പിന്നെ പ്രചാരമൊക്കെ തന്നെ കിട്ടിക്കൊള്ളും സിയ. … 🙂

    അഭിപ്രായം by മഴത്തുള്ളി — ഡിസംബര്‍ 4, 2006 @ 5:45 am | മറുപടി

  9. Comments എന്നു കൊടുത്താല്‍ ശരിയാകില്ല. സബ്ജെക്ട് comment എന്നു കൊടുക്കനം ചന്ദ്രന്‍ ചേട്ടാ…

    അഭിപ്രായം by ziyaingraf — ഡിസംബര്‍ 4, 2006 @ 11:34 am | മറുപടി

  10. Please send a email to editor@chintha.com to list in the blog aggregator of chintha.com
    Regards,

    അഭിപ്രായം by Sunil — ഡിസംബര്‍ 8, 2006 @ 10:35 am | മറുപടി

  11. താങ്കളുടെ ഈ മഹത്‌സംരംഭത്തിന്‌ എല്ലാവിധ ആശംസകളും.
    സസ്നേഹം…

    അഭിപ്രായം by ajish — ജനുവരി 17, 2007 @ 1:15 pm | മറുപടി

  12. ആശ്യം നന്നായിരിക്കുന്നു. ഇനിയും ഇതുപോലെയുള്ള പലതും അരീയാവുന്നതു മറ്റുള്ളവരുമായി പങ്കു വെക്കുക. തിരിച്ചു വരുന്നതായിരിക്കും . എന്റെ ബ്ളോഗില്‍ ഈ ബ്ളോഗിനെ പറ്റി ഒരു പോസ്റ്റ് നല്‍കിയിട്ടുണ്ട്.

    അഭിപ്രായം by sujith — മേയ് 25, 2007 @ 9:13 am | മറുപടി


RSS feed for comments on this post. TrackBack URI

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

Create a free website or blog at WordPress.com.

%d bloggers like this: