ഗ്രാഫിക് ഡിസൈനിംഗ് പഠിക്കാം

ഡിസംബര്‍ 5, 2006

Photoshop Super Tricks Series-ഫോട്ടോയില്‍ നിന്ന് പെന്‍സില്‍ സ്കെച്ചുകള്‍…

Filed under: Blogroll — ::സിയ↔Ziya @ 3:28 pm

po2pi1.jpg
അഡോബി ഫോട്ടോഷോപ്പ്. The creative king and design daddy. അത്ഭുത്ങ്ങളുടെ കലവറയാണത്. നിപുണരാകാന്‍ വര്‍ഷങ്ങളുടെ അധ്വാനം തന്നെ വേണ്ടി വരുന്ന ഒരു complex application ആണത്. എന്നാല്‍ ഒരു Photoshop expert ആവാതെ തന്നെ അതിശയകരമായ ഇഫ്ക്ടുകള്‍ ഉണ്ടാക്കാന്‍ നിങ്ങളെ പ്രാപ്തരാക്കുന്ന ചെപ്പടി വിദ്യകളാണ് Photoshop Super Tricks Series ലൂടെ ഞാന്‍ പറയുവാന്‍ പോകുന്നത്.

ആദ്യ ഐറ്റം ഇതാ ഇവിടെ…കാണികള്‍ സഹകരിക്കുക…

ഒരു ഫോട്ടോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഇമേജ് പെന്‍സില്‍ സ്കെച്ചോ വാട്ടര്‍ കളര്‍ അല്ലെങ്കില്‍ എണ്ണച്ചായാ ചിത്രമോ ആക്കി മാറ്റാന്‍ എന്തു ചെയ്യും? Filter…!
അതെ ഫില്‍ട്ടെര്‍ ഉണ്ട്, പക്ഷേ നിങ്ങള്‍ കൈ കൊണ്ടു തന്നെ വരക്കേണ്ടി വരും. ഫോട്ടോഷോപ്പിലെ സ്കെച്ച് ഫില്‍റ്റര്‍ വളരെ നിരാശാജനകമായ ഫലമാണ് തരുന്നത്. എന്നാലിതാ ചിത്രകാരന്മാര്‍ അല്ലത്തവര്‍ക്കും അനായാ‍സം ചിത്രങ്ങള്‍ വരക്കാനായി ചിത്രകലയുടെ സാമ്പ്രദായിക വിദ്യകള്‍ അനുവര്‍ത്തിച്ചു കൊണ്ടുള്ള ഒരു തകര്‍പ്പന്‍ വിദ്യ!
ചിത്രകാരനായിരിക്കണമെന്നു നിര്‍ബന്ധമില്ലെങ്കിലും ചിത്രകലയുടെ പ്രത്യേകിച്ച് പെന്‍സില്‍ സ്കെച്ചിന്റെ അടിസ്ഥാന തത്വങ്ങള്‍ അറിഞ്ഞിരിക്കുന്നത് ഇവിടെയും ഗുണം ചെയ്യും.

ഫോട്ടോയില്‍ നിന്ന് പെന്‍സില്‍ സ്കെച്ചിലേക്ക്…

1) ഫോട്ടോഷോപ്പില്‍ നിങ്ങളുടെ ഇമേജ് തുറക്കുക.
Layer മെനുവില്‍ പോയി New Fill Layer ക്ലിക്ക് ചെയ്ത് Solid Color സെലെക്റ്റ് ചെയ്യുക. പേര് ലൈറ്റ് ഗ്രേ എന്നു കൊടുക്കുക.OK പറയുക. കളര്‍ പിക്കറില്‍ നിന്ന് ലൈറ്റ് ഗ്രേ തെരഞ്ഞെടുക്കുക.
po2pi3.jpg
2) Layer Palette നു താഴെയുള്ള “Create new fill or adjustment layer” ക്ലിക്ക് ചെയ്ത് അതില്‍ നിന്ന് Pattern തെരഞ്ഞെടുക്കുക. new1.jpgഅവിടെ പാറ്റേണ്‍ കാണിക്കുന്ന ചെറിയ ചതുരത്തില്‍ ക്ലിക്ക് ചെയ്താല്‍ വരുന്ന Pattern Swatch ഡയലോഗ് ബോക്സില്‍ വലത്തോട്ടുള്ള arrow ക്ലിക്ക് ചെയ്ത് Grayscale paper സെലക്റ്റ് ചെയ്യുക. new2.jpgSwatch ല്‍ നിന്നും Fiber 1 തെരഞ്ഞെടുക്കുക. Pattern Scale 340% ആയി കൂട്ടുക. ഈ ലേയറിന്റെ Blending Mode Soft Light ആയി സെറ്റ് ചെയ്തിട്ട് Opacity 35% ആക്കുക.
po2pi4.jpg
3) നിങ്ങളുടെ Background Layer റൈറ്റ്ക്ലിക്ക് ചെയ്ത് Duplicate Layer സെലക്റ്റ് ചെയ്ത് ബാക്ക് ഗ്രൌണ്ട് ലേയറിന്റെ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കുക. ആ ലേയറിന് Glowing Edges എന്നു പേരു കൊടുക്കുക. ആ ലേയറിനെ ഏറ്റവും മുകളിലത്തെ ലേയര്‍ ആക്കുക. (win: shift+ctrl+] Mac:shift+cmd+] Mac)
ശേഷം Filter മെനുവില്‍ പോയി Stylize > Glowing Edges എടുത്ത് ഇനിപ്പറയുന്ന വാല്യൂ നല്‍കുക.
Edge Width 3, Edge Brightness 11, Smoothness 10.
po2pi5.jpg
4) Glowing Edges എന്ന ലേയറിനെ Invert ചെയ്യുക. po2pi5-5.jpg

Image > Adjustments > Invert (Ctrl/Cmd+I) ഈ ലേയെര്‍ ബ്ലാക്ക്&വൈറ്റ് ആയിരുന്നാല്‍ മതി. അതിനു വേണ്ടി ഇമേജ് മെനുവില്‍ പോയി ഡീസാചുറേറ്റ് ചെയ്യുക.Image > Adjustments > Desaturate (Ctrl/Cmd+Shift+U).
ഈ ലേയറിന്റെ blending mode “Multiply” ആക്കി opacity 15% ആയി സെറ്റ് ചെയ്യുക.

5)Background Layer ഒരിക്കല്‍ കൂടി ഡ്യൂപ്ലിക്കേറ്റ് ചെയ്യുക. ആ ലേയറിന് Sketch Layer എന്നു പേരു കൊടുത്ത് ഏറ്റവും മുകളിലേക്ക് ഡ്രാഗ് ചെയ്യുക. ഇതിനെയും ഡീസാചുറേറ്റ് ചെയ്യുക.Image > Adjustments > Desaturate (Ctrl/Cmd+Shift+U). ഈ ലേയറിനെ നമ്മള്‍ ഡ്രോയിങിന്റെ base ആയി ഉപയോഗിക്കുന്നു. അല്പം Contrast കൂട്ടുന്നതു നന്നയിരിക്കും.
Image >Adjustments > Brightness and Contrast. വാല്യൂ
22 കൊടുക്കുക.Sketch Layer ന്റെ blending mode “Darken” ആക്കുക. ഒപാസിറ്റി നൂറു % തന്നെ ആയിക്കൊട്ടെ.

6) ഈ ലേയറിനു അല്പം Noise കൊടുക്കണം. Filter > Noise > Add Noise. എമൌണ്ട് പന്ത്രണ്ട് .Distribution എന്നിടത്ത് Gaussianകൊടുക്കുക. Monochromatic ബോക്സ് check ചെയ്യുക.

7) ഇനി ഈ ലേയറിനു ഒരു ഹൈഡ് ഓള്‍ ലേയര്‍മാസ്ക് കൊടുക്കണം.
Layer > Layer Mask > Hide All.po2pi6.jpg
ഇനി നമുക്ക് വര തുടങ്ങാം. നമ്മള്‍ കൊടുത്ത ലേയര്‍മാസ്കില്‍ ഒരു പ്രത്യേക ബ്രഷ് കൊണ്ട് ചുമ്മാ ഉരച്ചാല്‍ മതി.
ആ പ്രത്യേക ബ്രഷ് എങ്ങനെ ഉണ്ടാക്കും?
8. ഏതെങ്കിലും ഒരു ബ്രഷ് സെലക്റ്റ് ചെയ്തിട്ട് ഓപ്ഷ്ന്‍ ബാറിലെ Brush Picker ല്‍ റൈറ്റ് ക്ലിക്ക് ചെയ്യുക.(ഡോകുമെന്റില്‍ റൈറ്റ് ക്ലിക്ക് ചെയ്താലും മതി) വലത്തോട്ടുള്ള arrow ക്ലിക്ക് ചെയ്ത് അവിടെ നിന്നും Dry Media Brushes സെലെക്റ്റ് ചെയ്യുക. എന്നിട്ടു Pastel on Charcoal Paper എന്ന ബ്രഷ് സെലക്റ്റ് ചെയ്യണം. po2pi7.jpg

9) ഇനി ബ്രഷ് ഓപ്ഷന്‍സ് കാണുവാനായി F5 പ്രെസ്സ് ചെയ്യുക. അവിടെ Other Dynamics പാനെല്‍ എടുത്ത് Opacity Jitter Control– ‘Pen Pressure’ എന്നു സെറ്റ് ചെയ്യുക. ഇനി Shape Dynamics എടുത്ത് Size Jitter –‘Pen Pressure’ ആക്കണം.Minimum Diameter — 70% ആയി സെറ്റ് ചെയ്യുക.

ഓര്‍ക്കുക…
നിങ്ങളൊരു ഗ്രാഫിക് ടാബ്ലറ്റ് അല്ലാതെ മൌസ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ ബ്രഷിന്റെ ഒപാ‍സിറ്റി ഓപ്ഷ്ന്‍ ബാറിലെ ഒപാ‍സിറ്റി സ്ലൈഡറില്‍ അഡ്ജസ്റ്റ് ചെയ്യണം.
Foreground color White ആണെന്നു ഉറപ്പു വരുത്തുക.(ഹൈഡ് ഓള്‍ ലേയര്‍മാസ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തനിയെ White ആകുന്നതാണ്.

10) ഇനി വര തുടങ്ങാം.
ഓപ്ഷ്ന്‍ ബാറില്‍ ബ്രഷ് സൈസ് ഇരുപത്-ഇരുപത്തിഅഞ്ച് പിക്സത്സിന് ഇടയില്‍ നിജപ്പെടുത്തുക.ആദ്യം ഫോട്ടോയുടെ facial features ല്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനായി ബ്രഷിന്റെ ഒപാസിറ്റി നന്നേ കുറച്ചു വേണം വരച്ചു തുടങ്ങാന്‍. വളരെ ലൂസ് ആയി ഫോട്ടോയുടെ എല്ലാ ഭാഗത്തും ബ്രഷ് കൊണ്ട് ഉരക്കണം.കൈ കൊണ്ട് ഷെയ്ഡ് ചെയ്ത പ്രതീതി കിട്ടാന്‍ ബ്രഷിന്റെ ഡയറക്ഷന്‍ ഇടക്കിടെ മാറ്റണം. ഡയറക്ഷന്‍ മാറ്റാന്‍ F5 പ്രെസ്സ് ചെയ്ത് ബ്രഷ് ഓപ്ഷന്‍സ് എടുത്ത് Brush Tip Shape ലെ Angle മാറ്റിയാല്‍ മതി.

11) po2pi9.jpgസ്ട്രോക്കുകള്‍ ഓവര്‍ലാപ് ചെയ്യുന്നിടത്ത് ധാരാളം ക്രോസ്സ് ഹാ‍ച്ചുകള്‍ വരക്കണം. രസകമായ കാര്യം, വരക്കാനുള്ള യാതൊരു കഴിവും നിങ്ങള്‍ക്ക് വേണമെന്നില്ല എന്നാതാണ്. വെറുതേ ഉരച്ചു കൊണ്ടേ ഇരിക്കുക.

12) ഇടക്ക് ബ്രഷ് സൈസ് അല്‍പ്പം കൂട്ടി വരക്കുക (സോറി ഉരക്കുക!). ഫോട്ടോയുടെ features ഉം colour tones ഉം ശ്രദ്ധിക്കുക. tone കൂട്ടാന്‍ കൂടുതല്‍ ഉര മതിയല്ലോ, ഒപാസിറ്റിയും. മനോഹരമായി, ഫ്രീയായി വരക്കണം. മുടി, ചിത്രത്തിന്റെ പുറംഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ അല്പം വലിയ ബ്രഷ് ഉപയോഗിക്കുകയും ഒരു സ്കെച്ചിലേതെന്ന പോലെ വരക്കുകയും വേണം.po2pi-10.jpg

13) ഡീറ്റയിത്സ് വരക്കുന്നതിനു വേണ്ടി ശരിക്കും ഡാര്‍ക് സ്ട്രോക്കുകള്‍ തന്നെ വേണം. ബ്രഷിന്റെ സൈസ് കുറച്ചിട്ട് ഫുള്‍ ഒപാസിറ്റിയില്‍ ശ്രദ്ധയോടെ deatils ഉരച്ചു ചേര്‍ക്കുക.
po2pi2.jpgപെന്‍സില്‍ സ്കെച്ച് റെഡി.
mammootty.jpg
ഇനി ഈ മെതേഡില്‍ എന്തൊക്കെ മാറ്റം വരുത്തിയാല്‍ ഒരു വാട്ടര്‍ കളര്‍ അല്ലെങ്കില്‍ ഓയില്‍ പെയിന്റിങ് ചെയ്യാം എന്ന് നിങ്ങള്‍ തന്നെ ആലോചിച്ചു നോക്കൂ…
നിങ്ങളുടെ ക്ണ്ടെത്തലുകള്‍ കമന്റുകളായി പ്രതീക്ഷിക്കുന്നു.
Hint:ഫോട്ടോഷോപ്പില്‍ Wet Media Brushes ല്‍ വാട്ടര്‍ കളറിനും ഓയില്‍ പെയിന്റിംഗിനും വേണ്ട ബ്രഷുകള്‍ ലഭ്യമാണ്. Artistic Surface പാറ്റേണ്‍ പേപ്പറുകളും!!!

Advertisements

23അഭിപ്രായങ്ങള്‍ »

 1. നിങ്ങളുടെ അഭിപ്രായങ്ങ്ലും നിദ്ദേശങ്ങളും വിനയപൂര്‍വം ക്ഷണിക്കുന്നു.

  Comment by ziyaingraf — ഡിസംബര്‍ 6, 2006 @ 7:50 am | മറുപടി

 2. ഫോട്ടോഷോപ്പ് ടിപ്സ് & ട്രിക്സ് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ എന്റെ ഇ മെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക. tmziyad@gmail.com

  Comment by ziyaingraf — ഡിസംബര്‍ 6, 2006 @ 7:57 am | മറുപടി

 3. സിയ
  വിഞ്ജാനപ്രദമായിട്ടുള്ള ഒരു ബ്ലോഗാണിത്
  ലളിതമായി എല്ലാം വിശദീകരിച്ചിരിക്കുന്നു
  അഭിനന്ദനങ്ങള്‍
  തല്‍ക്കാലം ഓഫീസിലിരുന്നു കൊണ്ട് ഇത്തരം പരീക്ഷണങ്ങള്‍ നടക്കില്ല. പിന്നീട് ചെയ്തു നോക്കി സംശയങ്ങള്‍ ദുരീകരിക്കാം
  തലക്കെട്ടില്‍ ഒരു നീലനിറം മാത്രമല്ലേയൊള്ളൂ. അവിടെ ഒരു പേരു കൂടി കൊടുത്തൂടെ. അതോ ഫയര്‍വാള്‍ കാരണം എനിക്കു കാണാന്‍ പറ്റാത്തതാണോ..

  Comment by Siju — ഡിസംബര്‍ 6, 2006 @ 8:16 am | മറുപടി

 4. Siju,
  നന്ദി.. തലക്കെട്ടില്‍ പേരുണ്ട്. firewall ആയിരിക്കും വില്ലന്‍!

  Comment by ziyaingraf — ഡിസംബര്‍ 6, 2006 @ 8:19 am | മറുപടി

 5. സിയ,

  കൊള്ളാം. വളരെ നന്നായി വിശദീകരിച്ചിരിക്കുന്നു. എന്റെ ഒരു സുഹൃത്ത് ഇങ്ങിനെ ഒരു ഫോട്ടോ പ്രൊഫൈലില്‍ ഇട്ടിരിക്കുന്നത് കണ്ടിരുന്നു. അവന്‍ ഒരു ഗ്രാഫിക് ഡിസൈനര്‍ ആണ്. എന്തായാലും ഇപ്പോള്‍ ആണ് ഇത് മനസ്സിലായത്.

  ഇനിയും കൂടുതല്‍ പോരട്ടെ….

  Comment by മഴത്തുള്ളി — ഡിസംബര്‍ 6, 2006 @ 8:54 am | മറുപടി

 6. നന്ദി മഴത്തുള്ളി. പിമൊഴിയില്‍ കമെന്റ് വരുന്നുണ്ടോ എന്നറിയില്ല. ഏതായാലും ഈ ബ്ലോഗ് പരമാവധി സുഹ്രുത്തുക്കളിലേക്ക് എത്തിക്കന്‍ സ്രമിക്കുമല്ലോ?

  Comment by ziyaingraf — ഡിസംബര്‍ 6, 2006 @ 10:39 am | മറുപടി

 7. Nice & Great Attempt. Very useful…Thanks a lot

  Comment by Haroon — ഡിസംബര്‍ 6, 2006 @ 3:11 pm | മറുപടി

 8. സിയ,

  ടൂള്‍സിലേക്ക് നേരിട്ട് പോകുന്നതിനു മുന്‍പ് ഇമേജസിനെകുറിച്ചുള്ള അടിസ്ഥാന പാഠങ്ങള്‍ തന്നു കൂടെ. ഉദാഹരണത്തിനു പല തരം ഇമേജ് ഫോര്‍മാറ്റുകള്‍ (ഉദാ: .jpg, .tiff, .png, .eps….), അവയുടെ merits and demerits, ഇനി നമ്മള്‍ ഒരു ഇമേജ് ഉണ്ടാക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നത്. (pixels, resolution) ഇത്യാദി…

  അത് കഴിഞ്ഞിട്ടു പോരേ photoshop-നെ കുറിച്ച് പറയുന്നത്. എനിക്ക് തോന്നുന്നില്ല photoshop-ലെ layer-നെ കുറിച്ച് പലര്‍ക്കും അറിയാമെന്ന്.

  Comment by shijualex — ഡിസംബര്‍ 7, 2006 @ 7:44 am | മറുപടി

 9. വളരെ നാളുകളായി ആഗ്രഹിച്ചുകൊണ്ടീരുന്ന ഒന്നാണിത്. വളരെ വളരെ നന്ധി. ഫോട്ടോഷോപ്പ് കുറച്ചൊക്കെ അറിയാമെന്നേയുള്ളൂ.

  പെന്‍സില്‍ സ്കെച്ച് ഒരുപാടുനാളത്തെ ആഗ്രഹമാണ്. തിരക്കുപിടിച്ച് ചെയ്തതുകൊണ്ടാവാം ശരിയാകുന്നില്ല. ഇനി പതുക്കെ ഒന്നു ചെയ്തുനോക്കട്ടെ.

  വളരെ നന്നായി വിവരിച്ചിരിക്കുന്നു. തുടര്‍ന്നുള്ള പാഠങ്ങള്‍ക്കുവേണ്ടി കാത്തിരിക്കുന്നു.

  Comment by Salini — ഡിസംബര്‍ 7, 2006 @ 8:37 am | മറുപടി

 10. നന്ദി ഷിജു. ഷിജുവിന്റേതു പോലെയുള്ള അഭിപ്രായങ്ങള്‍ ഞാന്‍ പ്രതീക്ഷിച്ചതാണ്.
  ഞാന്‍ ആദ്യമേ പറഞ്ഞല്ലോ, അടിസ്ഥാന പാഠങ്ങള്‍ക്ക് പുറമേ ടിപ്സ്സുകളും മറ്റും സ്പെഷല്‍ പോസ്റ്റ് ആയി പബ്ലിഷ് ചെയ്യുമെന്ന്. അതിലൂടെ ഞാന്‍ ലക്ഷ്യം വെക്കുന്നത് നിലവില്‍ ഗ്രാഫിക് സോഫ്റ്റ്വെയര്‍ കൈകാര്യം ചെയ്യുന്നവരെയാണ്. തുടക്കക്കാര്‍ക്കയുള്ള പാഠങ്ങളില്‍ (ക്രമമായുള്ള അധ്യായങ്ങളില്‍ ) ഷിജു പറഞ്ഞ അടിസ്ഥാന വസ്തുതകള്‍ തീര്‍ച്ചയയും ഉണ്ടാകും. ശാലിനിക്ക് നന്ദി…തുടര്‍ ഭാഗങ്ങള്‍ ശ്രദ്ധിക്കുക.

  Comment by ziyaingraf — ഡിസംബര്‍ 7, 2006 @ 10:47 am | മറുപടി

 11. 2) Layer Palette നു താഴെയുള്ള “Create new fill or adjustment layer” ക്ലിക്ക് ചെയ്ത് അതില്‍ നിന്ന് Pattern തെരഞ്ഞെടുക്കുക. അവിടെ പാറ്റേണ്‍ കാണിക്കുന്ന ചെറിയ ചതുരത്തില്‍ ക്ലിക്ക് ചെയ്താല്‍ വരുന്ന Pattern Swatch ഡയലോഗ് ബോക്സില്‍ വലത്തോട്ടുള്ള arrow ക്ലിക്ക് ചെയ്ത് Grayscale paper സെലക്റ്റ് ചെയ്യുക. Swatch ല്‍ നിന്നും Fiber 1 തെരഞ്ഞെടുക്കുക. Pattern Scale 340% ആയി കൂട്ടുക. ഈ ലേയറിന്റെ Blending Mode Soft Light ആയി സെറ്റ് ചെയ്തിട്ട് Opacity 35% ആക്കുക.

  ഇത്രയും എഴുതിയ ശെഷം ഒരു ചിത്രം കൊടുത്താല്‍‍ ഹരി ശ്രീ ന്നു തോടങ്ങുന്നവര്‍ക്കു് ഉപകാരമാകും. അല്ലെങ്കില്‍‍ ഫൊട്ടോ ഷോപ്പിലെ പുലികള്‍ക്കേ ഇതു പ്രയോജനം ചെയ്യ്യ്യൂ. അതു പോലെ ഫോട്ടൊ ഷോപ്പിന്‍റെ ഏതു വെര്‍ഷനാണു്, ഉപയോഗിക്കഏണ്ടതു്.?
  സുഹൃത്തേ ഇന്നലെ മുതല്‍‍ layer pattern കണ്ടു പിടിക്കാന്‍ നോക്കിയിട്ടു് സാധിച്ചില്ല.
  qw_er_ty

  Comment by വേണു — ഡിസംബര്‍ 7, 2006 @ 12:49 pm | മറുപടി

  • 2) Layer Palette നു താഴെയുള്ള “Create new fill or adjustment layer” ക്ലിക്ക് ചെയ്ത് അതില്‍ നിന്ന് Pattern തെരഞ്ഞെടുക്കുക. അവിടെ പാറ്റേണ്‍ കാണിക്കുന്ന ചെറിയ ചതുരത്തില്‍ ക്ലിക്ക് ചെയ്താല്‍ വരുന്ന Pattern Swatch ഡയലോഗ് ബോക്സില്‍ വലത്തോട്ടുള്ള arrow ക്ലിക്ക് ചെയ്ത് Grayscale paper സെലക്റ്റ് ചെയ്യുക. Swatch ല്‍ നിന്നും Fiber 1 തെരഞ്ഞെടുക്കുക. Pattern Scale 340% ആയി കൂട്ടുക. ഈ ലേയറിന്റെ Blending Mode Soft Light ആയി സെറ്റ് ചെയ്തിട്ട് Opacity 35% ആക്കുക.

   ഇതില്‍ Grayscale paper എന്നുള്ള ഓപ്ഷന്‍ കാണുന്നില്ല
   ഒന്ന് സഹായിക്കാമോ ..
   adobe 7 ആണ് ഉപയോഗിക്കുന്നത്

   Comment by shahina — മാര്‍ച്ച് 26, 2011 @ 1:33 pm | മറുപടി

 12. വേണു, ചിത്രങ്ങള്‍ upload ചെയ്തിട്ടുണ്ട്. Layer Pattern അല്ല Layer Palette.
  Window മെനുവില്‍ Layes ചെക്ക് ചെയ്യുക. ഫോട്ടോഷോപ്പ് ആറ്.അഞ്ച് അല്ലെങ്കില്‍ ഏഴ് മുതല്‍ ഉപയോഗിക്കാം. ഒന്നു കമന്റിയേക്കണേ…നന്ദി.

  Comment by ziyaingraf — ഡിസംബര്‍ 7, 2006 @ 1:28 pm | മറുപടി

  • വേണു ചോദിച്ച അതേ കാര്യം തന്നെ ഞാനും ചോദിക്കട്ടെ വേണുവിന് കൊടുത്ത ഉത്തരം എനിക്ക് മനസ്സിലായിട്ടില്ല

   Layer Palette നു താഴെയുള്ള “Create new fill or adjustment layer” ക്ലിക്ക് ചെയ്ത് അതില്‍ നിന്ന് Pattern തെരഞ്ഞെടുക്കുക. അവിടെ പാറ്റേണ്‍ കാണിക്കുന്ന ചെറിയ ചതുരത്തില്‍ ക്ലിക്ക് ചെയ്താല്‍ വരുന്ന Pattern Swatch ഡയലോഗ് ബോക്സില്‍ വലത്തോട്ടുള്ള arrow ക്ലിക്ക് ചെയ്ത് Grayscale paper സെലക്റ്റ് ചെയ്യുക. Swatch ല്‍ നിന്നും Fiber 1 തെരഞ്ഞെടുക്കുക. Pattern Scale 340% ആയി കൂട്ടുക. ഈ ലേയറിന്റെ Blending Mode Soft Light ആയി സെറ്റ് ചെയ്തിട്ട് Opacity 35% ആക്കുക.

   ഇതില്‍ Grayscale paper എന്നുള്ള ഓപ്ഷന്‍ കാണുന്നില്ല
   ഞാനും ഫോട്ടോഷോപ്പ് 7 ആണ് ഉപയോഗിക്കുന്നത്

   Comment by ബിച്ചുമോന്‍ — ഡിസംബര്‍ 24, 2011 @ 10:24 am | മറുപടി

 13. നന്ദി സിയാ.
  ഗ്രാഫിക് ഡിസൈനിങ്ങെന്ന് ബോര്‍ഡും വച്ച് ഫോട്ടോഷോപ്പില്‍ ചില്ലറ അഭ്യാസങ്ങളുമായി അരി മേടിക്കുന്ന എന്നെപ്പോലുള്ളവര്‍ക്ക് കൂടുതല്‍ പഠിക്കാന്‍ തികച്ചും സഹായകമാണ് സിയയുടെ ഈ ഉദ്യമം. നന്ദി.

  Comment by ikkaas — ഡിസംബര്‍ 8, 2006 @ 10:15 am | മറുപടി

 14. വളരെ വളരെ നന്ദി സിയ. ഇതുപോലൊന്ന് നോക്കിയിരിക്കുകയായിരുന്നു. അഡോബിയുടെ ഫോട്ടോഷോപ്പും ഇല്ല്യുസ്ട്രേറ്ററും വളരെയധികം വട്ടം കറക്കുന്നു.

  തുടര്‍ന്നും പ്രതീക്ഷിക്കുന്നു. സംശയങ്ങള്‍ ചോദിക്കാമല്ലോ അല്ലേ.

  Comment by വക്കാരി — ഡിസംബര്‍ 14, 2006 @ 1:18 pm | മറുപടി

 15. വക്കാരി മാഷേ നന്ദി…തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു.

  Comment by ziyaingraf — ഡിസംബര്‍ 14, 2006 @ 1:40 pm | മറുപടി

 16. കുറച്ചൊക്കെ വായിച്ചു. ചെയ്തുനോക്കാന്‍ സമയം കിട്ടിയില്ല. ഇനി ഇത്‌ സേവ്‌ ചെയ്ത്‌ വെച്ച്‌ പ്ന്നെ ശ്രമിക്കാം. നന്ദി.

  കൃഷ്‌ | krish

  Comment by Radhakrishnan — ഡിസംബര്‍ 14, 2006 @ 2:23 pm | മറുപടി

 17. Its wonderful..The Photoshop Super tricks…Expect more n more tricks…Congartulations siya…Thanks a lot

  Comment by Ajay — ഡിസംബര്‍ 17, 2006 @ 6:49 am | മറുപടി

 18. I had tried great …congrats

  Comment by Deepu — ജനുവരി 27, 2007 @ 8:27 am | മറുപടി

 19. സിയ വളരെ നന്ദി.. ഈ രീതി ഞാന്‍ പരീക്ഷിച്ചു.. പക്ഷെ ഇപ്പോള്‍ ഒരു പ്രശ്നം ,എനിക്ക് ഫോട്ടോഷോപ്പില്‍ ബ്രഷ് ടൂള്‍ ഉപയോഗിച്ച് എന്ത് വരച്ചാലും ഒപ്പാസിറ്റി കുറഞ്ഞേ കാണുന്നുള്ളൂ.. ബ്രഷിന്റെ ഒപ്പാസിറ്റി എങ്ങനെയാണ് ദീഫോല്‍ത്റ്റ് ആക്കുക എന്ന് പറഞ്ഞു തരാമോ ? മെയിലില്‍ കൂടെ അറിയിക്കാന്‍ കഴിയുമെന്കില്‍ വളരെ ഉപകാരം
  shammiknr@gmail.com

  Comment by shamith — ഏപ്രില്‍ 23, 2009 @ 7:12 am | മറുപടി

 20. ക്ഷമിക്കൂ ..ഇപ്പോള്‍ അത് ശരിയായി 🙂

  Comment by shamith — ഏപ്രില്‍ 23, 2009 @ 7:24 am | മറുപടി

 21. nannayittundu ketto, iniyum pratheekshikkunnu. All the best.

  Comment by Nizar — ജൂലൈ 24, 2009 @ 11:59 am | മറുപടി


RSS feed for comments on this post. TrackBack URI

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

Create a free website or blog at WordPress.com.

%d bloggers like this: