നിങ്ങള്‍ വര്‍ഷങ്ങളായി ഫോട്ടോഷോപ്പ് ഉപയോഗിക്കുന്ന വ്യക്തി ആയിരുന്നാലും ശരി, ഓരോ ദിവസവും പുതിയ പുതിയ കാര്യങ്ങള്‍ നിങ്ങള്‍ ഫോട്ടോഷോപ്പില്‍ കണ്ടെത്തിക്കൊണ്ടേയിരിക്കും. അതിശയകരമായ “അദൃശ്യ പ്രയോഗങ്ങള്‍“ (hidden functionality) ഫോട്ടോഷോപ്പില്‍ ധാരാളമുണ്ട്.ഫോട്ടോഷോപ്പിനെക്കുറിച്ച് “എല്ലാം അറിയാം“ എന്നു ഒരാള്‍ക്കും അവകാശപ്പെടാന്‍ കഴിയില്ലെന്നാണു ഞാന്‍ കരുതുന്നത്. ഒരു പക്ഷേ അഡൊബിയിലെ സോഫ്റ്റ്വെയര് എഞ്ചിനിയര്‍മാര്‍ ഒഴികെ.
നിങ്ങള്‍ ഒരു തുടക്കക്കാരനോ എക്സ്പേര്‍ട്ടോ ആവട്ടെ, താഴെ ഞാന്‍ പരിചയപ്പെടുത്തുന്ന ഫോട്ടോഷോപ്പിലെ അദൃശ്യ പ്രയോഗങ്ങളിലൂടെ പ്രയാസകരമായ ജോലികള്‍ പോലും എളുപ്പത്തില്‍ ചെയ്യാന്‍ നിങ്ങള്‍ പ്രാപ്തരാവുന്നു. ഒരുപക്ഷേ, ഫോട്ടോഷോപ്പിനെക്കുറിച്ചു നിങ്ങള്‍ ഒരിക്കലും അറിയാതിരുന്ന ഒരുപിടി അദൃശ്യ വിദ്യകള്‍ സ്വയം പഠിക്കാന്‍ ഇതുപകരിക്കട്ടെ.
ഈ ടിപ്പുകളെ പത്തായി തരം തിരിച്ചിരിക്കുന്നു.
Interface Tips [ 18 Tips ]
Tool Tips [ 11 Tips ]
Command Tips [ 21 Tips ]
Selection Tips [ 8 Tips ]
Layer Tips [ 14 Tips ]
Tips for Guides & Rulers [ 7 Tips ]
Navigation & HotKey Tips [ 7 Tips ]
Tips for Duplicating [ 10 Tips ]
Type Tips [ 10 Tips ]
ImageReady Tips [ 14 Tips
ആദ്യം ഇന്റെര്‍ഫെയ്സ് ടിപ്സ് 18 എണ്ണം ഇതാ പിടിച്ചോളൂ…ബാക്കിയുള്ളവ പിന്നാലെ.
INTERFACE TIPS
1. റ്റാബ് കീ പ്രെസ്സ് ചെയ്താല്‍ റ്റൂള്‍ബാര്‍ ഹൈഡ് ആകുമെന്നു നിങ്ങള്‍ക്കറിയാം. എന്നാല്‍ Shift+Tab പ്രെസ്സ് ചെയ്താല്‍ പാലറ്റുകള് (palettes) മാത്രം hide ചെയ്യാം. toolbar മാത്രം visible ആകും.
2. പാലറ്റുകള് സ്ക്രീനിന്റെ ഏറ്റവുമടുത്ത വശത്തേക്ക് Snap ചെയ്യുവാന്‍ പാലറ്റിന്റെ റ്റൈറ്റില്‍ ബാറില്‍ Shift-click ചെയ്താല്‍ മതി.
3. പാലറ്റുകള് Minimize ചെയ്യാന്‍ പാലറ്റിന്റെ റ്റൈറ്റില്‍ ബാറില്‍ double-click ചെയ്താല്‍ മതി.
4. അതത് റ്റൂളുമായി ബന്ധപ്പെട്ട ഓപ്ഷന് ബാര്‍ പ്രത്യക്ഷപ്പെടാന്‍ റ്റൂള്ബാറിലെ റ്റൂള്‍ ഐക്ക്ണില് Enter അല്ലെങ്കില്‍ double-clickചെയ്താല്‍ മതി.
അല്ലെങ്കില്‍ മെനുവില്‍ Window » Show Options.
5. ഫോട്ടോഷോപ്പ് വിന്‍ഡോയിലൂടെ നാവിഗേറ്റു ചെയ്യാന്‍ ഫോട്ടോഷോപ്പ് വിന്‍ഡോയുടെ താഴെ ഇടതു വശത്തായുള്ള സൂം ഫീല്‍ഡ് ഉപയോഗിക്കുക. എത്ര സൂം ആണോ വേണ്ടത് ആ നമ്പര്‍ എന്റര്‍ ചെയ്യുക. Shift+Enter ചെയ്താല്‍ സൂം ഫീല്‍ഡ് ആക്റ്റീവ് ആയിത്തന്നെ നില്ക്കും, നിങ്ങള്‍ക്ക് മറ്റു സൂം ലെവലുകള്‍ നല്‍കാം.
6. ഡോകുമെന്റ് സൈസ് വിവരങ്ങള്‍ മാറ്റാന്‍ ഫോട്ടോഷോപ്പ് വിന്‍ഡോയുടെ താഴ് ഭാഗത്തെ സ്റ്റാറ്റസ് ബാറിലെ സൂം ഫീല്‍ഡിനു വലതു വശത്തുള്ള ബാറിലെ > (ആരോ) ബട്ടണില്‍ ക്ലിക്ക് ചെയ്ത് മെനുവില്‍ നിന്നു ഇഷ്ടമുള്ള ഇന്‍ഫര്‍മേഷന്‍ തെരെഞ്ഞെടുക്കാം.
ആ ബാറില്‍ വെറുതേ ക്ലിക്ക് ചെയ്താല്‍ പ്രിന്റ് സൈസ് കാണാം. Alt-clickചെയ്താല്‍ image dimensions ഉം resolution നും Ctrl-click ചെയ്താല്‍ Tile information അറിയാം.
7. Foreground കളര്‍ കൊണ്ട് ഡോകുമെന്റിനു ചുറ്റുമുള്ള gray കാന്‍ വാസ് ബോര്‍ഡറുകള്‍ ഫില്‍ ചെയ്യണമെങ്കില്‍ അവിടെ Paint Bucket tool [K] ടൂള്‍ കൊണ്ട് Shift-click ചെയ്താല്‍ മതി.
പഴയ ഗ്രേ കളര്‍ തിരികെ വേണമെങ്കില്‍ foreground കളര്‍ 25% ഗ്രേ (R192,G192,B192) Paint Bucket tool [K] ടൂള്‍ കൊണ്ട് വീണ്ടും Shift-click ചെയ്താല്‍ മതി.
8. ഏതു ഡയലോഗ് ബോക്സിലേയും കാന്‍സല്‍ ബട്ടണ്‍ റീസെറ്റ് ബട്ടണാക്കി മാറ്റാന്‍ Alt key അമര്‍ത്തിപ്പിടിച്ചാല്‍ മതി. ഇങ്ങനെ നിങ്ങള്‍ക്ക് ഡയലോഗ് ബോക്സ് കാന്‍സല്‍ ചെയ്ത് വീണ്ടും വരാതെ തന്നെ കൊടുക്കുന്ന വാല്യൂകള്‍ മാറ്റിക്കൊടുക്കാന്‍ (റീസെറ്റ് ചെയ്യാന്‍) കഴിയും. വളരെ ഉപകാരപ്രദമാണിത്.
9. Precise Cursors ഓണ്‍/ഓഫ് ചെയ്യാന്‍ Caps Lock key ഉപയോഗിക്കുക.
10. ഫുള്‍സ്ക്രീന്‍ മോഡുകളിലൂടെ മാറി മാറിപ്പോകാന്‍ “F” കീ ബട്ടണ്‍ ഉപയോഗിക്കുക. ഫുള്‍സ്ക്രീന്‍ മോഡില്‍ നിന്നു കൊണ്ടു മെനു കാണണമെങ്കില്‍ Shift+F പ്രെസ്സ് ചെയ്താല്‍ മതി.
11. ഫോട്ടോഷോപ്പിന്റെ ഗ്രേ ബാക്ഗ്രൌണ്ടില് Double-click ചെയ്താല്‍ Open കമാന്റ് ദൃശ്യമാകും.[Ctrl+O] (File » Open…).
12. Ctrl+Double-click ചെയ്താല്‍ പുതിയ ഡോകുമെന്റിനുള്ള ബോക്സ് വരും. .(ctrl+N) (File » New…).
13. കളര്‍ പാലറ്റിലെ (Color palette [F6] (Window » Show Color) കളര്‍ റാമ്പില്‍ Shift-click ചെയ്താല്‍ RGB, CMYK…എന്നിങ്ങനെ സ്പെക്ട്രം മാറി മാറി വരും. അല്ലെങ്കില്‍ കളര്‍ റാമ്പില്‍ right-click ചെയ്തും ഇഷ്ടമുള്ള കളര്‍ മോഡ് തെരഞ്ഞെടുക്കാം.
14. ഒരു ഇമേജ് വിന്‍ഡോയുടെ റ്റൈറ്റില്‍ ബാറില്‍ Right-click ചെയ്ത് Canvas Size, Image Size, Duplicate തുടങ്ങിയ ഫീച്ചേഴ്സ് എളുപ്പം തെരെഞ്ഞെടുക്കാം.
15. മൌസ് പോയിന്റര്‍ ഒരു ഇമേജ് വിന്‍ഡോയുടെ റ്റൈറ്റില്‍ ബാറില്‍ ഒന്നു ‘പോസ് ‘ ചെയ്താല്‍ (നിര്‍ത്തിവെച്ചാല്‍) ആ ഇമേജിന്റെ ഫുള്‍ പാത്ത് (ലൊക്കേഷന്‍) തെളിഞ്ഞു വരും.
16. കളര്‍ സ്വാഷസ് പാലറ്റില്‍ (Window » Show Swatches) ഇഷ്ടമുള്ള കളര്‍ കൂട്ടിച്ചേര്‍ക്കാന്‍ Foreground കളര്‍ സെലെക്റ്റ് ചെയ്തിട്ട് സ്വാഷസ് പാലറ്റിന്റെ ഒഴിഞ്ഞ ഗ്രേ സ്ഥലത്ത് വെറുതേ ക്ലിക്ക് ചെയ്താല്‍ മതി. ആഡ്ഡ് ചെയ്ത കളര്‍ റിമൂവ് ചെയ്യാന്‍ സ്വാഷസ് പാലറ്റില്‍ ആ കളറില്‍ Alt+click ചെയ്താല്‍ മതി.
17. ഫോട്ടോഷോപ്പിലെ ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്കോ അല്ലെങ്കില്‍ മറ്റൊരു ആപ്ലിക്കേഷനിലേക്കൊ കളര്‍ വാല്യൂ കോപി പേസ്റ്റ് ചെയ്യാന്‍ കളര്‍ പിക്കറിലെ ഹെക്സാഡെസിമല്‍ കളര്‍ ഫീല്‍ഡ് ( # ) ഉപയോഗിക്കുക.
18. കര്‍വ് വിന്‍ഡോയുടെ Curves window [Ctrl+M] (Image » Adjust » Curves…) വലിപ്പം കൂട്ടുന്നതിനും കുറക്കുന്നതിനും കര്‍വ് വിന്‍ഡോയിലെ maximize / minimize button ഉപയോഗിക്കുക. ഗ്രിഡ് സൈസ് കൂട്ടുന്നതിനു കര്‍വ് വിന്‍ഡോയില്‍ Alt-click ചെയ്യുക.
Photoshop Super Tips: 120 ഫോട്ടോഷോപ്പ് ടിപ്സ്
നിങ്ങള്‍ വര്‍ഷങ്ങളായി ഫോട്ടോഷോപ്പ് ഉപയോഗിക്കുന്ന വ്യക്തി ആയിരുന്നാലും ശരി, ഓരോ ദിവസവും പുതിയ പുതിയ കാര്യങ്ങള്‍ നിങ്ങള്‍ ഫോട്ടോഷോപ്പില്‍ കണ്ടെത്തിക്കൊണ്ടേയിരിക്കും. അതിശയകരമായ “അദൃശ്യ പ്രയോഗങ്ങള്‍“ (hidden functionality) ഫോട്ടോഷോപ്പില്‍ ധാരാളമുണ്ട്.ഫോട്ടോഷോപ്പിനെക്കുറിച്ച് “എല്ലാം അറിയാം“ എന്നു ഒരാള്‍ക്കും അവകാശപ്പെടാന്‍ കഴിയില്ലെന്നാണു ഞാന്‍ കരുതുന്നത്. ഒരു പക്ഷേ അഡൊബിയിലെ സോഫ്റ്റ്വെയര് എഞ്ചിനിയര്‍മാര്‍ ഒഴികെ.
നിങ്ങള്‍ ഒരു തുടക്കക്കാരനോ എക്സ്പേര്‍ട്ടോ ആവട്ടെ, താഴെ ഞാന്‍ പരിചയപ്പെടുത്തുന്ന ഫോട്ടോഷോപ്പിലെ അദൃശ്യ പ്രയോഗങ്ങളിലൂടെ പ്രയാസകരമായ ജോലികള്‍ പോലും എളുപ്പത്തില്‍ ചെയ്യാന്‍ നിങ്ങള്‍ പ്രാപ്തരാവുന്നു. ഒരുപക്ഷേ, ഫോട്ടോഷോപ്പിനെക്കുറിച്ചു നിങ്ങള്‍ ഒരിക്കലും അറിയാതിരുന്ന ഒരുപിടി അദൃശ്യ വിദ്യകള്‍ സ്വയം പഠിക്കാന്‍ ഇതുപകരിക്കട്ടെ.
അഭിപ്രായം by ziyaingraf — ഡിസംബര്‍ 25, 2006 @ 2:48 pm |
120 ഫോട്ടോഷോപ്പ് ടിപ്സ്
നിങ്ങള്‍ വര്‍ഷങ്ങളായി ഫോട്ടോഷോപ്പ് ഉപയോഗിക്കുന്ന വ്യക്തി ആയിരുന്നാലും ശരി, ഓരോ ദിവസവും പുതിയ പുതിയ കാര്യങ്ങള്‍ നിങ്ങള്‍ ഫോട്ടോഷോപ്പില്‍ കണ്ടെത്തിക്കൊണ്ടേയിരിക്കും. അതിശയകരമായ “അദൃശ്യ പ്രയോഗങ്ങള്‍“ (hidden functionality) ഫോട്ടോഷോപ്പില്‍ ധാരാളമുണ്ട്.ഫോട്ടോഷോപ്പിനെക്കുറിച്ച് “എല്ലാം അറിയാം“ എന്നു ഒരാള്‍ക്കും അവകാശപ്പെടാന്‍ കഴിയില്ലെന്നാണു ഞാന്‍ കരുതുന്നത്. ഒരു പക്ഷേ അഡൊബിയിലെ സോഫ്റ്റ്വെയര് എഞ്ചിനിയര്‍മാര്‍ ഒഴികെ.
നിങ്ങള്‍ ഒരു തുടക്കക്കാരനോ എക്സ്പേര്‍ട്ടോ ആവട്ടെ, താഴെ ഞാന്‍ പരിചയപ്പെടുത്തുന്ന ഫോട്ടോഷോപ്പിലെ അദൃശ്യ പ്രയോഗങ്ങളിലൂടെ പ്രയാസകരമായ ജോലികള്‍ പോലും എളുപ്പത്തില്‍ ചെയ്യാന്‍ നിങ്ങള്‍ പ്രാപ്തരാവുന്നു. ഒരുപക്ഷേ, ഫോട്ടോഷോപ്പിനെക്കുറിച്ചു നിങ്ങള്‍ ഒരിക്കലും അറിയാതിരുന്ന ഒരുപിടി അദൃശ്യ വിദ്യകള്‍ സ്വയം പഠിക്കാന്‍ ഇതുപകരിക്കട്ടെ.
അഭിപ്രായം by ziya — ഡിസംബര്‍ 25, 2006 @ 2:51 pm |
ഈ ടിപ്സിനു നന്ദി. ഞാന്‍ ഫോട്ടൊഷോപ്പ് ഉപയോഗിക്കാരുണ്ട്. ഇത് എനിക്കുപകാരപ്രദമാകും
അഭിപ്രായം by കരീം മാഷ് — ഡിസംബര്‍ 25, 2006 @ 6:40 pm |
ഇതില്‍ ഏതൊക്കെയാണ് ചേട്ടാ ഹിഡന്‍ ഫംഗ്ഷന് ആയിരുന്നത്? 18 ല്‍ 15 ഉം കോമണായി ചെയ്യുന്ന കാര്യങ്ങള്‍ അല്ലേ?
ഇതൊക്കെ ആണോ തുടക്കത്തില്‍ പറഞ്ഞിരുന്ന താങ്കള്‍ റിസര്‍ച്ച് ചെയ്തു കണ്ടു പിടിച്ച കാര്യങ്ങള്‍?
എന്തായാലും ആള്‍ക്കാര്‍ക്ക് നാലുവിദ്യ പറഞ്ഞുകൊടുക്കുനതു നല്ലതു തന്നെ. നടക്കട്ടേ. നല്ലകാര്യം. ആശംസകള്‍.
അഭിപ്രായം by oru ayyo paavam — ഡിസംബര്‍ 25, 2006 @ 6:59 pm |
ഫോട്ടോഷോപ്പിനെ പറ്റി നന്നായി അറിയാവുന്നവരും കുറച്ചറിയുന്നവരും ഒന്നുമറിയാത്തവരുമുണ്ടാവുമല്ലോ. ഇത് തുറക്കാനും പടം കാണാനും മാത്രം അറിയാവുന്ന എന്നെപ്പോലുള്ളവര്‍ക്ക് ഇത്തരം അറിവുകള്‍ ഒരു നിധി തന്നെ.
അയ്യോ പാവം കണ്ട മൂന്ന് അണ്കോമണ് കാര്യങ്ങളാവില്ല വേറൊരാള്‍ക്ക് അണ്കോമണ്. അതുകൊണ്ട് എല്ലാ കാര്യങ്ങളെപ്പറ്റിയും പ്രതിപാദിക്കുക-ആവശ്യമുള്ളവര്‍ ആവശ്യമുള്ളത് ഉപയോഗിക്കുക എന്നതായിരിക്കും നല്ല രീതി എന്നാണ് എനിക്ക് തോന്നുന്നത്.
താങ്കളുടെ സേവനം തുടര്‍ന്നും പ്രതീക്ഷിക്കുന്നു. വളരെ നന്ദി.
അഭിപ്രായം by wakaari — ഡിസംബര്‍ 25, 2006 @ 7:11 pm |
reading is very difficult. your tips are very informative.
അഭിപ്രായം by hashim abdul azeez — ഡിസംബര്‍ 26, 2006 @ 4:26 am |
കോമണാവട്ടെ, അണ് കോമണാവട്ടെ ഇവിടെ പറയുന്ന മിക്ക ടിപ്സും ഒത്തിരി പേര്‍ക്ക് അറിയാവുന്നതായിരിക്കും. അതുപോലെ ഒത്തിരി പേര്‍ക്ക് അറിയാത്തതുമായിരിക്കും. ഫൊട്ടോഷോപ്പില്‍ ഉള്ള കാര്യങ്ങള്‍ തന്നെയാണ്. പക്ഷെ മിക്കതും ഹോട്ട് കീസ് ഉപയോഗിച്ചും മറ്റും ഇന്‍ഡയറക്റ്റ് ആയി ചെയ്യുന്നതു കൊണ്ട് ഹിഡ്ഡെന് ഫങ്ക്ഷണാലിറ്റി എന്നു വിളിക്കപ്പെടുന്നു എന്നു മാത്രം. നിങ്ങളുടെ നിര്‍ദ്ദേശങ്ങളിലൂടെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കാം. അയ്യോപാവത്തിനു നന്ദി. പിന്നെ ഈ ബ്ലോഗ് പ്രാരംഭ ദിശയിലല്ലേ..ഇങ്ങനെ ഒരു വിലയിരുത്തലിനു സമയമായോ?
ദയവായി താങ്കള്‍ ഇതിന്റെ മുഖവുര ഒന്നുകൂടി വായിക്കുക.
ഹാശിം, വായിക്കാന്‍ പ്രയാസമുണ്ടെന്നു അറിയാം. പരമാവധി വലിയ അക്ഷരങ്ങളാണ് ഉപയോഗിക്കുന്നത്. വലിപ്പം ഇനിയും കൂട്ടണോ? എന്തായാലും നിങ്ങളുടെ ബ്രൌസറിലെ Text Size വലുതാക്കി നോക്കൂ. വായന അല്പം കൂടി എളുപ്പമായേക്കാം. I.Ex: view>Text Size>Larger or Largest. Firefox> Veiw>TextSize>Increase.
വക്കാരി മാഷിനു ഒത്തിരി നന്ദി.
അഭിപ്രായം by ziya — ഡിസംബര്‍ 26, 2006 @ 5:27 am |
കരീം മാഷേ, നന്ദി… നിര്‍ദ്ദേശങ്ങള്‍ അറിയിക്കണേ…
അഭിപ്രായം by ziya — ഡിസംബര്‍ 26, 2006 @ 5:32 am |
നിസ്സംശയം പറയാം, ഇതിലെ ഓരോ പൊടിക്കൈവിവരങ്ങളും ഒരാള്‍ക്കല്ലെങ്കില്‍ മറ്റൊരാള്‍ക്ക് ഉപയോഗപ്രദം തന്നെ.
സിയ ഈ പംക്തി തുടര്‍ന്നുകൊണ്ടുപോവുക തന്നെ വേണം!
മലയാളത്തില്‍ തന്നെ ഇങ്ങനെ എഴുതുന്നത് ഗ്രാഫിക് ജോലിയിലെ തുടക്കക്കാര്‍ക്ക് വളരെ ഉപയോഗമാവും.
അഭിപ്രായം by Viswaprabha വിശ്വപ്രഭ — ഡിസംബര്‍ 26, 2006 @ 6:21 am |
oru ayyo paavam Says:
December 25th, 2006 at 6:59 pm
ഇതില്‍ ഏതൊക്കെയാണ് ചേട്ടാ ഹിഡന്‍ ഫംഗ്ഷന് ആയിരുന്നത്? 18 ല്‍ 15 ഉം കോമണായി ചെയ്യുന്ന കാര്യങ്ങള്‍ അല്ലേ?
ഇതൊക്കെ ആണോ തുടക്കത്തില്‍ പറഞ്ഞിരുന്ന താങ്കള്‍ റിസര്‍ച്ച് ചെയ്തു കണ്ടു പിടിച്ച കാര്യങ്ങള്‍?
എന്തായാലും ആള്‍ക്കാര്‍ക്ക് നാലുവിദ്യ പറഞ്ഞുകൊടുക്കുനതു നല്ലതു തന്നെ. നടക്കട്ടേ. നല്ലകാര്യം. ആശംസകള്‍.
“അയ്യൊ പാവം ചേട്ടാ” ഇതിനാണ് പോക്രിത്തരം എന്നു പറയുന്നത്. ഒന്നാമത് താങ്കള്‍ ഇതേ പോലെ ഒരു സംരംഭം ഓടിക്കുന്നുണ്ടോ. ഇതേ പോലെ വിജ്ഞാനം പങ്കുവെയ്ക്കാന്‍ തയ്യാറുണ്ടോ. (ഉണ്ടെങ്കില്‍ ഇതേ പോലെ ഒരു വിജ്ഞാനബ്ലോഗ് തുടങ്ങി താങ്ക്ള്‍ കണ്ടു പിടിച്ച ഹിഡന്‍ ഐറ്റംസ് പോരട്ടെ).
ഇതൊന്നും ഇല്ലാതെ ഇതൊക്കെ കഷ്ടപ്പെട്ട് പഠിച്ച്, മലയാളത്തില്‍ (ഇതൊന്നും ഗൂഗിളില്‍ പോയി copy & paste ചെയ്യാന്‍ പറ്റില്ല എന്ന് ഓര്‍ക്കുക). ടൈപ്പ് ചെയ്ത് എടുത്ത് അത് ഇവിടെ പോസ്റ്റ് ചെയ്യാന്‍ കാണിക്കുന്ന ആ ഹൃദയവിശാലതയെ അഭിനന്ദിക്കേണ്ടതിനു പകരം ഇത്തരം പോക്രിത്തരവും പറഞ്ഞു പോയീട്ട് എന്താണ് ഗുണം. താങ്കള്‍ക്ക് ഫോട്ടോഷോപ്പില്‍ Ph.D ഉണ്ടായിരിക്കാം. പക്ഷെ ഈ പോസ്റ്റ് വായിക്കുന്ന പലരും ഈ ടൂള്‍ ആദ്യമായി ഉപയോഗിക്കുന്നവരായിരിക്കാം. അവര്‍ക്കാണ് ഈ പോസ്റ്റ്. പിന്നെ ഈ പോസ്റ്റ് വായിക്കുന്ന ബാക്കിയുള്ളവരൊക്കെ പൊട്ടന്മാരാണെന്ന് കരുതേണ്ട. ഇതേ പോലെ ഉള്ള ടൂള്സില് ദിവസേന മല്ലിട്ടു തന്നെയാണ് ഞാനൊക്കെ അരിമേടിക്കുന്നത്. പക്ഷെ എനിക്ക് അറിയുന്നതൊക്കെ മറ്റുള്ളവര്‍ക്ക് പങ്ക് വെയ്ക്കാന്‍ അറിയില്ല അല്ലെങ്കില്‍ സ്വാര്‍ത്ഥതയാല്‍ ചെയ്യില്ല. എന്നാല്‍ ഇങ്ങനെ ഒരു സംരംഭം ചെയ്യുന്ന ആളെ ഒരിക്കലും നിരുത്സാഹപ്പെടുത്തില്ല. അത് കൊണ്ടാണ് ഈ ബ്ലോഗ്ഗിലെ പോസ്റ്റ് ഒക്കെ ശ്രദ്ധിച്ച് വായിച്ച് അഭിപ്രായവും പറഞ്ഞ് പോകുന്നത്. അറിയുന്ന ചില കാര്യങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ മനസ്സിലാക്കാനും അല്ലെങ്കില്‍ വെറെ ഒരു perspective നോക്കി കാണാനും അതുമല്ലെങ്കില്‍ അറിയാത്ത ചില കാര്യങ്ങള്‍ മനസ്സിലാക്കാനും സിയയുടെ ഈ സംരംഭം തുണയാകുന്നു.
സിയ ധൈര്യമായി തുടരുക. ഞങ്ങളൊക്കെ വായിക്കുന്നുണ്ട്.
അഭിപ്രായം by Shiju — ഡിസംബര്‍ 26, 2006 @ 6:32 am |
സിയാ, ഞാന്‍ ഫോട്ടോ ഷോപ്പു് ഉപയോഗിക്കാറുണ്ടു്. പലപ്പോഴും അന്താളിച്ചു നില്ക്കാറുമുണ്ടു്. സിയായുടെ എല്ലാ ലേഖനവും വായിക്കുന്നുമുണ്ടു്. എനിക്കു് വളരെ ഇഷ്ടപ്പെടുന്നു.
അഭിപ്രായം by venu — ഡിസംബര്‍ 26, 2006 @ 6:43 am |
Dear Siya,
Thank you for the infromations and please continue. I was knowing only to increase the contrast brightnes etc and only some such other things, and the help file also doesn’e help us much, more over we dont have much time to waste for that. But your tips are fantastic.Pl continue
അഭിപ്രായം by indiaheritage — ഡിസംബര്‍ 26, 2006 @ 6:50 am |
നിങ്ങളുടെ പ്രോത്സാഹനത്തിനു നന്ദിയുണ്ട്. ഞാന്‍ ഒരു വിദഗ്ധന്‍ ഒന്നുമല്ല. മനസ്സിലാക്കിയ ചില കാര്യങ്ങള്‍ അറിയാവുന്ന ഭാഷയില്‍ പറയുന്നു എന്നു മാത്രം. വിവാദങ്ങള്‍ക്ക് ഈ ബ്ലോഗില്‍ പ്രസക്തി ഇല്ലല്ലോ…തെറ്റു തിരുത്തലുകള്‍ തീര്‍ച്ചയായും വേണം. ഞാന്‍ എന്തെങ്കിലും വിവരക്കേട് പറഞ്ഞാല്‍ അറിവുള്ളവര്‍ അതു തിരുത്തിത്തരണം. ഷിജു, നിങ്ങളെപ്പോലെയുള്ള വിദഗ്ധരാണ് എന്റെ ധൈര്യം. ഇംഗ്ലീഷില്‍ ഈ വക വിവരങ്ങളൊക്കെ ധാരാളം ലഭ്യമാണ്. മലയാളത്തില്‍ വളരെ കുറവാണല്ലോ. ഈ വിഷയത്തില്‍ താല്പര്യമുള്ള എന്റെ മലയാളി സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണ് ഈ ബ്ലോഗ്. ഇതു തുടര്‍ന്നു പോകാന്‍ നിങ്ങളുടെ അനുഗ്രഹവും പ്രോത്സാഹനവും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
അഭിപ്രായം by ziya — ഡിസംബര്‍ 26, 2006 @ 7:02 am |
സധൈര്യം മുന്നോട്ട് പോകുക സിയ. താങ്കള്‍ ചെയ്യുന്ന ഈ ഉദ്യമം ആരൊക്കെ, എന്തൊക്കെ പറഞ്ഞാലും, അഭിനധനാര്ഹം തന്നെ.
അഭിപ്രായം by കുറുമാന് — ഡിസംബര്‍ 26, 2006 @ 7:05 am |
എനിക്ക് ഒത്തിരി പ്രയോജനം ചെയ്യുന്നുണ്ട് താങ്കളുടെ ഈ ബ്ലോഗ്. എല്ലാ പോസ്റ്റുകളും പ്രിന്റ് എടുത്തു വച്ഛിട്ടും ഉണ്ട്. ഈ പൊസ്റ്റുകള്ക്കു പിന്നിലെ പരിശ്രമങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍.
അഭിപ്രായം by salini — ഡിസംബര്‍ 26, 2006 @ 7:28 am |
സിയ,
Photoshop CS ആണോ അതോ PS Elements ലും ഉപയോഗിക്കാന്‍ പറ്റുമോ ?
രണ്ടായാലും വളരെ നല്ല ഉദ്യമം
അഭിപ്രായം by നളന് — ഡിസംബര്‍ 26, 2006 @ 7:31 am |
സിയാ…
ഞാന്‍ കൂടെയുണ്ട്.
ഒരു മെയില്‍ ചെയ്യുമൊ? sullvu@gmail.com
-sul
അഭിപ്രായം by sul — ഡിസംബര്‍ 26, 2006 @ 7:53 am |
സിയ പറഞ്ഞു
ഷിജു, നിങ്ങളെപ്പോലെയുള്ള വിദഗ്ധരാണ് എന്റെ ധൈര്യം.
അയ്യോ എന്നെ പിടിച്ച് ഫോട്ടോഷോപ്പിലെ വിദ്ധഗ്ദന്‍ ഒന്നും ആക്കല്ലേ. വക്കാരി പറഞ്ഞതു പോലെ ഫോട്ടോ തുറന്നുനോക്കാനും അല്പം റീസൈസിങ്ങും പോലുള്ള എഡിറ്റിങ്ങും (അത് ഏത് പൊലീസുകാരനും അറിയാമല്ലോ) ഒക്കയേ അറിയൂ. സിയയുടെ ഈ ബ്ലോഗ് എനിക്ക് വളരെ ഉപകാരപ്പെടുന്നുണ്ട്.
Tips-ലേക്കൊക്കെ പോകുന്നതിനു മുന്‍പ് Layers-നെ കുറിച്ച് കുറച്ച് വിവരങ്ങള്‍ തന്നാല്‍ നന്നായിരുന്നു. പലര്‍ക്കും അറിയാത്ത ഒരു ഫീച്ചര്‍ ആണ് അത്. ഫോട്ടോഷോപ്പിനെ കുറിച്ച് നല്ല ഒരു മലയാളം യൂസര്ഗൈഡ് തന്നെ സിയയുടെ ഈ ബ്ലോഗ്ഗിലൂടെ ഉരുത്തിരിഞ്ഞു വരും എന്ന് പ്രതിക്ഷിക്കാം. നമുക്ക് ഇതൊക്കെ നഷ്ടപ്പെട്ടു പോകാതെ മലയാളം വിക്കിയിലും വിക്കി ബുക്സിലും ഒക്കെ ചേര്‍ക്കാം. താങ്കള്‍ ഭാവി തലമുറയ്ക്ക് വേണ്ട ഒരു സഹായം ആണ് ചെയ്യുന്നത്. മലയാളം വിക്കിയില്‍ ഫോട്ടോഷോപ്പിനെ കുറിച്ച് ഒരു ലേഖനം ഇല്ല. സിയയ്ക്ക് അതിലേക്ക് സഹായിക്കാം എന്നു തോന്നുന്നു.
അഭിപ്രായം by Shiju — ഡിസംബര്‍ 26, 2006 @ 10:52 am |
സദ്ഢൈര്യം മുമ്പോട്ടു പോകുക സുഹ്രുത്തേ…എന്നെപ്പോലെയുള്ള ഹതഭാഗ്യരായവര്‍ക്ക്, നല്ല ഒരു പ്രചോദനമാണ്, ഈ ഉദ്യമം, ഒരു നല്ല തുടക്കം ആണ്. വീണ്ടും തുടരുമല്ലോ!!! ഒരു ആഭിപ്രായം പറഞ്ഞോട്ടെ? ഒരു സംശയൊത്തരി? പ്രശ്നോത്തരി??? ഒന്നു ചിന്തിച്ചു നോക്കു???
അഭിപ്രായം by Sapna — ഡിസംബര്‍ 26, 2006 @ 11:28 am |
അയ്യോപാവത്തെപ്പോലെ യുള്ള സങ്കുചിതന്മാരെ കാര്യമാക്കണ്ട. സിയ താങ്കള്‍ ചെയ്യുന്നത് നല്ല ഒരുകാര്യം എന്നതില്‍ തര്‍ക്കമില്ല.3d max ഇല് സപ്പോര്‍ട്ടായി vray വന്നപ്പോ ഒരു സംശയനിവാരണത്തിനു പല കേമന്മാരോടൂം ചോദിച്ചു മറുപടി കിട്ടിയില്ല. ആരും തയ്യാറല്ല ഇത്തരം കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍. താങ്കള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നതിനോടൊപ്പം മാനസീകരോഗം പിടിച്ച കീടാണുക്കളെ കയ്യോടെ ഒഴിവാക്കുക.
കൂടുതല്‍ നല്ല പോസ്റ്റുകള്‍ പോരട്ടെ.പ്രത്യേകിച്ചും ഫോട്ടോഷോപ്പും 3D മാക്സും,സ്കെച്ചപ്പും ഒക്കെയായി മല്ലിടുന്ന ഞങ്ങളെപ്പോലുള്ളവര്‍ക്ക് ഉപകാരപ്പെടും.
അഭിപ്രായം by paarppidam.blogspot.com — ഡിസംബര്‍ 26, 2006 @ 1:05 pm |
സിയ,
വളരെ നല്ല സംരംഭമാണിത്. പലപ്പോഴും സംശയ്ം ചോദിക്കാന്‍ ആളില്ലാതെ വിഷമിച്ചിട്ടുണ്ട് ഞാനും. തുടരുക. പിന്നേ, ഈ ബ്ലോഗിലെ അക്ഷരങ്ങള്‍ വളരെ ചെറുതായിട്ടാണ് എന്റെ മോണിട്ടറില്‍ കാണുന്നത്, അതിനി ഇവിടുത്തെ കുഴപ്പമാണോന്ന് അറിയില്ല, എങ്കിലും ശ്രദ്ധിയ്ക്കുമല്ലോ.
– അലിഫ്
അഭിപ്രായം by അലിഫ് — ഡിസംബര്‍ 26, 2006 @ 1:25 pm |
സിയ,
നല്ല ഉദ്യമം. ഒരിത്തിരി കാലം ഫോട്ടോഷോപ്പില്‍ കൈവച്ചിരുന്നു. അന്നാണ് ഞാന്‍ ഫോട്ടോഷോപ്പിനെ “ഒരിത്തിരി ബുദ്ധി കൂടിയുള്ള സോഫ്റ്റ്വയര് എന്ന് വിളിക്കാന്‍ തുടങ്ങിയത്” . കൂട്ടുകാര്‍ കളിയാക്കിയാലും ഇപ്പോഴും ആ അഭിപ്രായം തന്നെ എനിക്ക്. ഓരോ തവണ ഓരോന്ന് കണ്ടെത്തി കൊണ്ടിരിക്കുന്നു. ട്പ്സും പോസ്റ്റുകളും കുറേപേര്‍ക്ക് ഉപകാരപ്പെടും. ഉദ്യമത്തിന് അഭിനന്ദനങ്ങള്‍
അതേയ് , ഈ കമന്റ്കളുടെ ഫോണ്ട് ഒന്ന് കൂട്ടോ. വായിക്കാന്‍ വല്ലാതെ പ്രയാസം.
അഭിപ്രായം by ഡാലി — ഡിസംബര്‍ 26, 2006 @ 1:28 pm |
ഷിജു പറഞ്ഞതുപോലെ Layer പരിപാടി ഭയങ്കരമായി പ്രാന്ത് പിടിപ്പിക്കുന്നു. അതിനെപ്പറ്റിയും അതിന്റെ അടിസ്ഥാന കാര്യങ്ങളെപ്പറ്റിയും സമയം പോലെ വിശദീകരിച്ചാല്‍ നന്നായിരുന്നു. അവതരണത്തിന് താങ്കളുടേതായ ഒരു പാറ്റേണുണ്ടെങ്കില് ആ രീതിയില്‍ തന്നെ പോകട്ടെ പോസ്റ്റുകള്‍. തീര്‍ച്ചയായും കാത്തിരിക്കാം.
ഫോട്ടോഷോപ്പിനെപ്പറ്റി അറിവ് നല്കുന്ന നല്ലൊരു ബ്ലോഗാവട്ടെ ഇത്.
(ഡാലീ, ഫോണ്ട് സൈസ് ലാര്‍ജസ്റ്റ് ആക്കിയാല്‍ മെച്ചമുണ്ട് വായിക്കാന്‍)
അഭിപ്രായം by wakaari — ഡിസംബര്‍ 26, 2006 @ 1:38 pm |
വളരെ നന്ദി സിയാ..
വര്‍ഷത്തില്‍ ഒരു ക്രിസ്ത്മസ് കാര്‍ഡും, പിന്നെ ഭാര്യയുടെ ബെര്‍ത്ഡേയ്ക്ക് ഒരെണ്ണോം ഒണ്ടാക്കുന്ന എന്നേപ്പോലെയുള്ള ഗ്രാഫിക്കല്‍ വിദഗ്ധന്മാര്ക്ക് വളരെയേറെ പ്രയോജനം ചെയ്യുന്നതാണ് താങ്കളുടെ പോസ്റ്റ്.
അഡോബിയിലെ എന്‍ജിനീയര്‍മാരും, അയ്യോ പാരയും ഒന്നും ഈ സൈറ്റ് നോക്കണ്ടാ …
ധൈര്യമായി മുന്നോട്ടു പോകുക സുഹൃത്തേ ..
അഭിപ്രായം by തമനു — ഡിസംബര്‍ 27, 2006 @ 4:29 am |
dear siya ethu ningalude manasinte soundharyam athraathram
അഭിപ്രായം by harikannath — നവംബര്‍ 4, 2010 @ 5:47 am |
oru graphic designing padikuna eniku eth kure upakaramayi. thanks
അഭിപ്രായം by shamna — ജനുവരി 3, 2013 @ 11:23 am |