ഗ്രാഫിക് ഡിസൈനിംഗ് പഠിക്കാം

ജനുവരി 3, 2007

പ്രത്യേക ശ്രദ്ധക്ക് …

Filed under: Blogroll — ::സിയ↔Ziya @ 6:55 am

“Right and wrong do not exist in graphic design. There is only effective and non-effective communication.” — Peter Bilak

സുഹൃത്തുക്കളേ,
ഗ്രാഫിക് ഡിസൈനിംഗിലും ഡെസ്ക്ട് ടോപ് പബ്ലിഷിംഗിലും നിപുണരാ‍വുക എന്നത് അത്ര ലളിതമായ ഒരു കാര്യമല്ല. ഞാന്‍ ആമുഖത്തില്‍ പറഞ്ഞതു പോലെ ശരിയായ രീതിയില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ദീര്‍ഘനാളത്തെ പഠനവും സാധനയും കൊണ്ടു മാത്രമേ ആഗ്രഹം സഫലമാവുകയുള്ളൂ.
ഗ്രാഫിക് ഡിസൈനിംഗ് എല്ലാവര്‍ക്കും വഴങ്ങിക്കൊള്ളണമെന്നില്ല. അത് കലയാണ്. ഇഫക്റ്റീവ് കമ്യൂനിക്കേഷന്‍ സാധ്യമാക്കുന്ന കല നല്ല കലാബോധവും അഭിരുചിയുമുള്ളവരില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്. ഇന്നത്തെ ഗ്രാഫിക് ഡിസൈനേഴ്സ് ഒട്ടുമിക്കപേരും ഡെസ്ക്ട് ടോപ് പബ്ലിഷിംഗ് സോഫ്റ്റുവെയറുകള്‍ ഉപയോഗിച്ചാണ് അവരുടെ പ്രവൃത്തി ചെയ്യുന്നത്.

ഏതെങ്കിലും ഗ്രാഫിക് സോഫ്റ്റ് വെയര്‍ അറിയാം എന്നതു കൊണ്ടു മാത്രം ഒരാള്‍ ഗ്രാഫിക് ഡിസൈനര്‍ ആവുകയില്ല. ഇന്നത്തെ ഗ്രാഫിക് ഡിസൈനെര്‍ ഒരു “സകല കലാ വല്ലഭനായിരിക്കണം”. അയാള്‍ ഭാവനാസമ്പന്നനും ചിത്രം രചിക്കാന്‍ ഒട്ടൊക്കെ കഴിവുള്ളവനും ആയിരിക്കണം, വിവിധ ഡി റ്റി പി സൊഫ്റ്റുവെയറുകളില്‍ നൈപുണ്യം വേണം, ടൈപോഗ്രാഫിയിലും കോപ്പി റൈറ്റിംഗിലും സാമാന്യ ധാരണയുള്ളവനായിരിക്കണം, പ്രീ പ്രെസ്സ് എന്താണെന്നറിയണം, ഇലക്ട്രോണിക് മീഡിയകളെക്കുറിച്ചു അറിയണം… അങ്ങനെ അനേകം കാര്യങ്ങളില്‍ പ്രാവീണ്യം നേടിയിരിക്കണം.

ഇന്ന് ഡി.റ്റി.പി സോഫ്റ്റുവെയറുകള്‍ വ്യാപകമായതോടെ ഗ്രാഫിക് ഡിസൈനിംഗിന്റെ മര്‍മ്മമറിയാ‍ത്തവരും ഗ്രാഫിക് ഡിസൈനേഴ്സ് ആയി രംഗത്തുണ്ട്. ഇത് ഡിസൈനുകളുടെ നിലവാരത്തിനു ഏറെ ഇടിവു തട്ടിച്ചു എന്നത് വസ്തുതയാണ്. അതുകൊണ്ട് ഡെസ്ക്ട് ടോപ് പബ്ലിഷിംഗ് സോഫ്റ്റുവെയറുകള്‍ ഉപയോഗിക്കുന്ന എല്ലാവരും (ഡിസൈനേഴ്സ് ആവട്ടെ നോണ്‍ ഡിസൈഗ്നേഴ്സ് ആവട്ടെ) ഡിസൈനിംഗിന്റെ അടിസ്ഥാനം അറിഞ്ഞിരിക്കല്‍ അത്യാവശ്യമാണ്. ഇതു ഞാന്‍ ആദ്യമേ വ്യക്തമാക്കിയിട്ടുള്ളതാണെങ്കിലും ഒന്നു കൂടി പറയുന്നത് മുന്നോട്ടുള്ള പ്രയാണം സുഗമമാക്കുന്നതിനു വേണ്ടിയാണ്.

ഈ കോഴ്സിന്റെ ഉള്ളടക്കത്തെക്കുറിച്ചു ഏകദേശം ഒരു ധാരണ ഉണ്ടായിരിക്കണമല്ലോ. ഈ കോഴ്സില്‍ താഴെപ്പറയുന്ന പാഠങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. (ഇതിനകം പോസ്റ്റു ചെയ്തിട്ടുള്ള ടിപ്സുകളും ട്രിക്സുകളും അധ്യായങ്ങളുടെ ഗണത്തില്‍ വരുന്നില്ല. ഈ രംഗത്ത് നിലവിലുള്ളവരെ ഉദ്ദേശിച്ചാണ് അങ്ങനെ ചെയ്യുന്നത്. തുടര്‍ന്നും പ്രതീക്ഷിക്കാം.).

ആദ്യ രണ്ട് അധ്യായങ്ങളില്‍ ആമുഖമാ‍യി ഗ്രാഫിക് ഡിസൈനിംഗിന്റെയും ഡെസ്ക്ട് ടോപ് പബ്ലിഷിംഗിന്റെയും നിര്‍വ്വചനങ്ങളും അവ തമ്മിലുള്ള വ്യത്യാസങ്ങളും പറഞ്ഞു കഴിഞ്ഞു. ഇനി

ഗ്രാഫിക് ഡിസൈനിംഗിന്റെയും ഡെസ്ക്ട് ടോപ് പബ്ലിഷിംഗിന്റെയും ചരിത്രം
ഗ്രാഫിക് ഡിസൈന്‍ ബേസിക്സ്
പ്രിന്‍സിപ്പിള്‍സ് ഓഫ് ഡിസൈന്‍
അനലൈസിസ് ഓഫ് ഡിസൈന്‍
കോണ്‍സപ്റ്റ് ഡെവലപ് മെന്റ്
ഗ്രാഫിക് സിംബോളിസം
കളര്‍ തിയറി
കളര്‍ മീനിംഗ്സ് ആന്‍ഡ് ആപ്ലിക്കേഷന്‍.
ലോഗോ ഡിസൈന്‍
കോര്‍പറേറ്റ് ഐഡന്റിറ്റി
അഡ്വര്‍റ്റൈസിംഗ് ഡിസൈന്‍
ക്രിയേറ്റിവിറ്റി
ഡെസ്ക്ട് ടോപ് പബ്ലിഷിംഗ് ബേസിക്സ്
ഡെസ്ക്ട് ടോപ് പബ്ലിഷിംഗ് പബ്ലിഷിംഗ് നിയമങ്ങള്‍
ഡെസ്ക്ട് ടോപ് പബ്ലിഷിംഗ് സോഫ്റ്റുവെയറുകള്‍
ഡെസ്ക്ട് ടോപ് പബ്ലിഷിംഗിന്റെ വിവിധ മുഖങ്ങള്‍
ഡിജിറ്റല്‍ ഇമേജ് മാനിപുലേഷന്‍
ഡിജിറ്റല്‍ ഇല്ലസ്ട്രേഷന്‍
പേജ് ലേ ഔട്ട്
റ്റൈപോഗ്രാഫി
ഡിജിറ്റല്‍ ഫയല്‍ പ്രിപറേഷന്‍
പ്രീ പ്രെസ്സ്
വെബ് ഡിസൈന്‍
മിക്സഡ് മീഡിയ
ഡെസ്ക്ട് ടോപ് പബ്ലിഷിംഗ് ബിസിനസ്സ്
ക്ലയന്റ് മാനേജ് മെന്റ്
പ്രൈസിംഗ് ആന്‍ഡ് എസ്റ്റ്മേറ്റിംഗ്
ഡി റ്റി പി ടിപ്സ്
ക്രിയേറ്റിവിറ്റി ബൂസ്റ്റിംഗ് ടിപ്സ്
ഇങ്ങനെ ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടതും അല്ലാത്തതുമായി നിരവധി കാര്യങ്ങള്‍ പറയാനുണ്ട്. ഓരോ ഗണത്തിലും വളരെ വിശാലമായിത്തന്നെ പ്രതിപാദിക്കേണ്ട വതുതകളുണ്ട്. ഉപ ഗണങ്ങള്‍ ധാരാളമുണ്ട്. ഇംഗ്ലീഷ് ഭാഷയില്‍ അനായാസം കൈകാര്യം ചെയ്യാവുന്ന ഈ വിഷയം മലയാളത്തില്‍ ഞാന്‍ അവതരിപ്പിക്കുന്നത് മലയാള ഭാഷയോടും മലയാളി സുഹൃത്തുക്കളോടുമുള്ള സ്നേഹം കൊണ്ടും പ്രതിബദ്ധത കൊണ്ടുമാണ്. നാട്ടില്‍ എത്ര ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഇവയൊക്കെ പഠിപ്പിക്കുന്നു എന്നെനിക്ക് നിശ്ചയം പോരാ. എന്തായാലും നിങ്ങള്‍ക്കൊക്കെ താല്പര്യമുണ്ടെങ്കില്‍, അറിയാന്‍ ആഗ്രഹമുണ്ടെങ്കില്‍ എന്റെ സമയവും സൌകര്യവും പോലെ എനിക്കറിയാവുന്നതൊക്കെ പറഞ്ഞു തരാന്‍ ഞാന്‍ തയ്യാറാണ്. ഇതു നല്ല രീതിയില്‍ മുന്നോട്ടു പോകേണമേയെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഒരു ബ്ലോഗിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് പരമാവധി ഫലപ്രദമാക്കാന്‍ ശ്രമിക്കാം. നിങ്ങളുടെ എല്ലാവരുടേയും അനുഗ്രഹവും പ്രോത്സാഹനവുമാണ് എനിക്ക് പ്രചോദനം.
സ്നേഹത്തോടെ,
സിയ.

15അഭിപ്രായങ്ങള്‍ »

  1. പ്രത്യേക ശ്രദ്ധക്ക് …
    “Right and wrong do not exist in graphic design. There is only effective and non-effective communication.” — Peter Bilak
    സുഹൃത്തുക്കളേ,
    ഗ്രാഫിക് ഡിസൈനിംഗിലും ഡെസ്ക്ട് ടോപ് പബ്ലിഷിംഗിലും നിപുണരാ‍വുക എന്നത് അത്ര ലളിതമായ ഒരു കാര്യമല്ല. ഞാന്‍ ആമുഖത്തില്‍ പറഞ്ഞതു പോലെ ശരിയായ രീതിയില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ദീര്‍ഘനാളത്തെ പഠനവും സാധനയും കൊണ്ടു മാത്രമേ ആഗ്രഹം സഫലമാവുകയുള്ളൂ.
    ഗ്രാഫിക് ഡിസൈനിംഗ് എല്ലാവര്‍ക്കും വഴങ്ങിക്കൊള്ളണമെന്നില്ല. അത് കലയാണ്. ഇഫക്റ്റീവ് കമ്യൂനിക്കേഷന്‍ സാധ്യമാക്കുന്ന കല നല്ല കലാബോധവും അഭിരുചിയുമുള്ളവരില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്. ഇന്നത്തെ ഗ്രാഫിക് ഡിസൈനേഴ്സ് ഒട്ടുമിക്കപേരും ഡെസ്ക്ട് ടോപ് പബ്ലിഷിംഗ് സോഫ്റ്റുവെയറുകള്‍ ഉപയോഗിച്ചാണ് അവരുടെ പ്രവൃത്തി ചെയ്യുന്നത്. ………………………….
    ഇന്ന് ഡി.റ്റി.പി സോഫ്റ്റുവെയറുകള്‍ വ്യാപകമായതോടെ ഗ്രാഫിക് ഡിസൈനിംഗിന്റെ മര്‍മ്മമറിയാ‍ത്തവരും ഗ്രാഫിക് ഡിസൈനേഴ്സ് ആയി രംഗത്തുണ്ട്. ഇത് ഡിസൈനുകളുടെ നിലവാരത്തിനു ഏറെ ഇടിവു തട്ടിച്ചു എന്നത് വസ്തുതയാണ്. അതുകൊണ്ട് ഡെസ്ക്ട് ടോപ് പബ്ലിഷിംഗ് സോഫ്റ്റുവെയറുകള്‍ ഉപയോഗിക്കുന്ന എല്ലാവരും (ഡിസൈനേഴ്സ് ആവട്ടെ നോണ്‍ ഡിസൈഗ്നേഴ്സ് ആവട്ടെ) ഡിസൈനിംഗിന്റെ അടിസ്ഥാനം അറിഞ്ഞിരിക്കല്‍ അത്യാവശ്യമാണ്.

    അഭിപ്രായം വഴി ziya — ജനുവരി 3, 2007 @ 6:58 am | മറുപടി

  2. സിയ ഭായ് പറഞ്ഞ ഗണത്തില്‍ പെടുന്നയാളാണ് ഞാനും.
    വയറ്റുപ്പിഴപ്പിനുവേണ്ടി കോറല്‍ഡ്രോ, ഫോട്ടോഷോപ്പ് തുടങ്ങിയവയിലൊക്കെ എന്തെങ്കിലും കാട്ടിക്കൂട്ടി കാലക്ഷേപം നടത്തുന്നവന്‍! എനിക്കെന്തായാലും സിയ ഭായ് ഇതുവരെ പറഞ്ഞുതന്ന ടിപ്സും ട്രിക്സും ഒരുപാട് ഉപകാരപ്രദമായി..
    ഇനിയുള്ള അദ്ധ്യായങ്ങള്‍ ശ്രദ്ധയോടെ മനസ്സിലാക്കി ഓരോന്നും പരീക്ഷിക്കുന്നതിലൂടെ എന്നിലുണ്ടെന്ന് ഞാന്‍ കരുതുന്ന ആ ഗ്രാഫിക് ഡിസൈനറെ നന്നാക്കിയെടുക്കാനാവുമെന്നു തന്നെയാണ് പ്രതീക്ഷ.
    ബാക്കി പ്രതീക്ഷിച്ചുകൊണ്ട്
    -ബ്ലോഗറിലെ ഇക്കാസ്.

    അഭിപ്രായം വഴി ikkaas — ജനുവരി 3, 2007 @ 8:29 am | മറുപടി

  3. മുന്നോട്ടു പോകുക സിയാ…ഞങ്ങള്‍ക്കിത് ആവശ്യമുണ്ട്. താങ്കള്‍ എത്ര വലിയ സേവനമാണ്‍ ചെയ്യുന്നത് എന്നു ഞങ്ങള്‍ക്ക് ബോധ്യ്മുണ്ട്. താല്പര്യപൂര്‍വ്വം കാത്തിരിക്കുന്നു.

    അഭിപ്രായം വഴി റെനിന്‍ സിതാര — ജനുവരി 3, 2007 @ 9:47 am | മറുപടി

  4. സിയാ തീര്‍ച്ചയായും താങ്കള്‍ വിശദമായിത്തന്നെ ഇതെല്ലാം വിശദമാക്കണം. നാട്ടില്‍ ഫോട്ടോഷോപ്പും കോറലും പിന്നെ പേജ്മേക്കറുമൊക്കെ 1500 രൂപക്ക്‌ പഠിപ്പിക്കുന്നവര്‍ക്കൂടെ ഇതു കണ്ടിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുകയാണ്‌.എന്നെ പഠിപ്പിച്ചിരുന്ന കക്ഷി വളരെ മോശമായരീതിയിലാണ്‌ ക്ലാസ്സെടുത്തിരുന്നത്‌.

    ഞാന്‍ ഏതാണ്ട്‌ പത്ത്‌ വര്‍ഷം മുമ്പ്‌ ഈ രംഗത്തേക്ക്‌ വന്നതാണ്‌.(പ്രൊഫഷണലായി അധികം ഗ്രാഫിക്സ്‌ ഉപയോഗിക്കേണ്ടിവന്നിരുന്നില്ല അന്ന് പക്ഷെ ഡിസൈന്‍ ഡെവലപ്പുചെയ്യുവാനും മറ്റും അതിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നു)ബാംഗ്ലൂരിലെ ഒരു സുഹൃത്തിന്റെ കൂടെയിരുന്ന് കണ്ടുമനസ്സിലാക്കിയതാണ്‌ ഇതിന്റെ പല രഹസ്യങ്ങളും.

    ഇന്നും സ്കെച്ചപ്പും 3ഡി മാക്സും ഫോട്ടോഷോപ്പുമൊക്കെ അതിന്റെ വളരെ കുറച്ച്‌ ഭാഗങ്ങള്‍ മാത്രം ഉപയോഗിച്ച്കൊണ്ട്‌ കാര്യങ്ങള്‍ നടത്തുകയാണ്‌.ഉപയോഗിക്കാതെ പലതും മറന്നുപോകുന്നു എന്നതാണ്‌ വാസ്തവം.

    സമയക്കുറവും മറ്റു പരിമിതികളും ഉള്ള ഒരു തൊഴില്‍ രംഗമാണിതെന്ന് അറിയാം. എങ്കിലും ഗംഭീരന്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

    അഭിപ്രായം വഴി s.kumar — ജനുവരി 3, 2007 @ 11:14 am | മറുപടി

  5. വളരെ ഉപകാരപ്രദമായ പോസ്റ്റ്. തികച്ചും വ്യത്യസ്തവും. തുടരൂ.. ശേഷം ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.

    അഭിപ്രായം വഴി ഗവേഷകന്‍ — ജനുവരി 3, 2007 @ 5:31 pm | മറുപടി

  6. സിയ,
    ശ്രദ്ധാപൂര്‍വം വായിക്കുന്നുണ്ട് .താങ്കള്‍ തുടരുക. എന്നേപ്പോലുള്ളവര്‍ക്കു വളരെ ഉപകാരപ്രദമാണ് താങ്കളുടെ സംരംഭം.
    വ്വല്ല്യ പുള്ളികളൊക്കെ നിരുത്സാഹപ്പെടുത്തിയേക്കും.അവര്‍ക്കൊന്നും നഷ്ടപ്പെടാനില്ല.നിന്നളവസാനിപ്പിച്ചാല്‍ നഷ്ടം പ്രതീക്ഷയോടെ കാത്തിരിക്കുന്ന എന്നെപ്പോലുള്ള്ലവര്‍ക്കാണ്.

    അഭിപ്രായം വഴി പൊതുവാളന്‍ — ജനുവരി 6, 2007 @ 7:03 am | മറുപടി

  7. വളരെ പ്രയോജനപ്രദം സിയ. വിശദമായി ചിത്രങ്ങളടക്കം പറഞ്ഞിരിക്കുന്നതിനാല്‍ ഒരു പുസ്തകം പോലെ തോന്നുന്നു. ബ്ലോഗിന്റെ ഇന്ററാക്ഷന്‍ സൌകര്യം കൂടെ ആകുമ്പോള്‍ ഒരു ഓണ്‍ലൈന്‍ കോഴ്സ്‌ തന്നെ.

    വളരെ നല്ല ഉദ്യമം.

    അഭിപ്രായം വഴി ദേവരാഗം — ജനുവരി 7, 2007 @ 5:23 am | മറുപടി

  8. നന്ദി ദേവേട്ടാ, ഒത്തിരി സന്തോഷം…

    അഭിപ്രായം വഴി സിയ — ജനുവരി 7, 2007 @ 5:56 am | മറുപടി

  9. ഇപ്പോഴാണ് ഈ സൈറ്റ് കാണുന്നത്. എന്നെപ്പോലുള്ളവര്‍ ഒരുപാടു നാളായി ആഗ്രഹിച്ചിരുന്ന കാര്യമാണിത്. ഞങ്ങള്‍ക്ക് ഒത്തിരി പ്രയോജനം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല.സന്തോഷമായി. അടുത്ത പാഠങ്ങള്‍ക്ക് കാത്തിരിക്കുന്നു.

    അഭിപ്രായം വഴി Arjun — ജനുവരി 14, 2007 @ 5:21 am | മറുപടി

  10. സിയാ നന്ദി ( നന്ദി വേറേ ഒരാള്‍ക്ക് കൂടി പറയട്ടെ വഴിതെറ്റിയ ജോജോ ക്ക് അതുവഴിയല്ലേ നമ്മളിവിടെ വരെ എത്തിയത്)
    ബ്ലോഗിന്‍റെ ഗുണം ഇതാണ്
    അറിവിന്‍റെ ഭണ്ഡാരമിതാ…
    എന്നെ പോലെ ഗ്രാഫിക്കില്‍ താല്പര്യമുള്ള ഗ്രാഫിക്കില്‍ ഗ്രാഹ്യമില്ലാത്തവര്‍ക്ക് വലിയൊരു തണലായി തീരുന്നു സിയയുടെ ഈ ഉദ്യമം .. കണ്ണും കാതും കൂര്‍പ്പിച്ചുകൊണ്ട് അടുത്ത ഓരോ പോസ്റ്റിനും കാത്തിരിക്കുന്നു
    നന്ദി സിയ

    അഭിപ്രായം വഴി വിചാരം — ജനുവരി 16, 2007 @ 12:03 pm | മറുപടി

  11. സിയയ്ക്ക്‌ ഈ ആശയം തോന്നിപ്പിച്ചത്‌ ദൈവമാണ്‌. ദൈവത്തിനും, സിയയ്ക്കും നന്ദി. ആംക്ഷയോടെ കാത്തിരിക്കുന്നു.

    അഭിപ്രായം വഴി Vinoj — ഏപ്രില്‍ 10, 2007 @ 6:12 am | മറുപടി

  12. വളരെ നല്ല പോസ്റ്റ്

    അഭിപ്രായം വഴി magicbose — ഒക്ടോബര്‍ 14, 2008 @ 4:33 am | മറുപടി

  13. സിയ ചേട്ടാ.. ഒരായിരം നന്ദി
    ഞാനും രണ്ട് സ്ഥാപനങ്ങളില്‍ ‘ഫോട്ടോഷോപ്പ് ‘ പഠിക്കാന്‍ പോയിട്ടുണ്ട്..
    അവിടുന്ന്‍ കിട്ടാത്തത് ഇവിടുന്ന്‍ ലഭിക്കുമ്പോള്‍ ഒത്തിരി സന്തോഷം….

    അഭിപ്രായം വഴി രഞ്ജിത്ത് — ഫെബ്രുവരി 5, 2012 @ 5:47 pm | മറുപടി

  14. സിയയ്ക്ക്‌ ഈ ആശയം തോന്നിപ്പിച്ചത്‌ ദൈവമാണ്‌. ദൈവത്തിനും, സിയയ്ക്കും നന്ദി. ആംക്ഷയോടെ കാത്തിരിക്കുന്നു.

    അഭിപ്രായം വഴി rakesh — സെപ്റ്റംബര്‍ 22, 2012 @ 9:56 am | മറുപടി


RSS feed for comments on this post. TrackBack URI

Leave a reply to ziya മറുപടി റദ്ദാക്കുക

Blog at WordPress.com.