ഗ്രാഫിക് ഡിസൈനിംഗ് പഠിക്കാം

ഫെബ്രുവരി 21, 2007

Photoshop Super Tips Series III. കമാന്‍‌ഡ് ടിപ്‌സ്

Filed under: Blogroll — ::സിയ↔Ziya @ 5:37 am

കമാന്‍‌ഡ്  ടിപ്‌സ്

1.നാം ഒരിക്കല്‍ പ്രയോഗിച്ച  ഫില്‍റ്റര്‍ കമാണ്‍‌ഡ് ഒന്നു കൂടി അപ്ലൈ ചെയ്യാന്‍ Ctrl+F.             (Filter >Last Filter). പുതിയ സെറ്റിംഗ്‌സോടെ വീണ്ടും അപ്ലൈ ചെയ്യാന്‍ Ctrl+Alt+F.

അവസാനം പ്രയോഗിച്ച ഫില്‍റ്ററിന്റെ ഇഫക്റ്റുകള്‍ Fade ചെയ്യുന്നതിനോ അല്ലെങ്കില്‍ Blending Mode മാറ്റുന്നതിനോ  Ctrl+Shift+F.(Edit>Fade Filter Name)

2.നിങ്ങള്‍ ഒരു ഇമേജ് കോപ്പി ചെയ്തിട്ട് പുതിയൊരു ഫയല്‍ ഉണ്ടാക്കുകയാണെങ്കില്‍ കോപ്പി ചെയ്ത ഇമേജിന്റെ അളവുകള്‍ ഫോട്ടോഷോപ്പ് തനിയേ പുതിയ ഡോക്കുമെന്റിനു നല്‍കുന്നതായിരിക്കുമല്ലോ. ഇതൊഴിവാക്കി പഴയ സെറ്റിംഗ്സ് തിരിച്ചുവിളിക്കാന്‍ ആള്‍ട്ട് കീ കൂടി ഉപയൊഗിക്കുക.   Ctrl+Alt+N (പഴയ വേര്‍ഷനുകള്‍ക്ക് മാ‍ത്രം ബാധകം).
 അതേപോലെ പുതിയ ഡോകുമെന്റിനു നിലവില്‍ ഓപണ്‍ ചെയ്തിട്ടുള്ളതായ ഏതെങ്കിലും ഡോകുമെന്റിന്റെ അളവാണ് വേണ്ടതെങ്കില്‍ Ctrl+N പറയുമ്പോള്‍ വരുന്ന ഡയലോഗ് ബോക്സിലെ  Preset എന്നിടത്തു ഏറ്റവും താഴെ നിന്നും ഓപണ്‍ ചെയ്തിട്ടുള്ളതായ ഡോക്കുമെന്റിന്റെ പേര് സെലക്റ്റ് ചെയ്താല്‍ മതി.

3.ഫോട്ടോഷോപ് കീബോഡ് ഷോട്ട്കട്ടുകള്‍ എഡിറ്റ് ചെയ്താല്‍ ജോലിയുടെ വേഗത കൂട്ടാം. Edit> Keyboard Shortcuts. ഉദാഹരണത്തിനു അണ്‍‌ഡു / റീ ഡു എന്നതിന് Ctrl+Z ആണ് ഡീഫാള്‍ട്ട്.  എന്നാല്‍ Undo എന്നതിനു Ctrl+Z ഉം Step Backward എന്നതിനു Ctrl+Z ഉം Step Forward എന്നതിനു Shift+Ctrl+Z ഉം അസൈന്‍ ചെയ്താല്‍ ഹിസ്റ്ററി സ്റ്റേറ്റുകളിലൂടെ പുറകോട്ടു പോകുന്നതിനു Ctrl+Z അടിച്ചു കൊണ്ടിരുന്നാല്‍ മതിയല്ലോ. ഡീഫാള്‍ട്ടായി 20 ഹിസ്റ്ററി സ്റ്റേറ്റുകള്‍ വരെ പുറകോട്ടു പോകാനേ പറ്റൂ. എന്നാല്‍ അത് ആയിരം വരെയായി നിജപ്പെടുത്താം. Edit>Preferences>General>History States.

4.കീബോഡ് ഷോട്ട്കട്ടുകള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഇഷ്ടപ്രകാരം മാറ്റാവുന്നതും പുതിയവ നല്‍കാവുന്നതുമാണ്. Edit> Keyboard Shortcuts. ഇങ്ങനെ മാറ്റി അസൈന്‍ ചെയ്യുന്ന ഷോട്കട്ടുകള്‍ ഇഷ്ടമുള്ള പേരു കോടുത്ത് ഒരു ഫയലായി സേവ് ചെയ്യാം. ഇത് ഫോട്ടോഷോപ്പ് ഇന്‍സ്റ്റലേഷന്‍ ഫോള്‍ഡറിലെ ( ?:\Program Files\Adobe\Adobe Photoshop CS?\Presets\Keyboard Shortcuts) എന്ന ലൊക്കേഷനില്‍ കാണും. നിങ്ങള്‍ക്കത് കോപ്പി ചെയ്തു സൂക്ഷിക്കാം. ഏതു കമ്പ്യൂട്ടറിലും ഇതേ ലൊക്കേഷനിലേക്ക് (?:\Program Files\Adobe\Adobe Photoshop CS?\Presets\Keyboard Shortcuts) പേസ്റ്റ് ചെയ്തിട്ട് കീ ബോഡ് ഷോട്ട് കട്ടിലെ Set എന്നിടത്ത് പ്രസ്തുത ഫയല്‍ നെയിം സെലക്റ്റ് ചെയ്താല്‍ നിങ്ങള്‍ക്ക് എവിടെയും നിങ്ങളുടെ സ്വന്തം ഷോട്കട്ട്സ് ഉപയോഗിക്കാം. (ഇത് CS വേര്‍ഷനുകളുടെ വിന്‍ഡോസ് സെറ്റിംഗ്സ് ആണ്)

5.ഫോര്‍ഗ്രൌണ്ട് കളര്‍ ഫില്‍ ചെയ്യുന്നതിനു Alt+Delete (അല്ലെങ്കില്‍ Backspace) (Edit>Fill>. ബാക്ക്ഗ്രൌണ്ട് കളര്‍ ഫില്‍ ചെയ്യുന്നതിന് Ctrl+Delete (അല്ലെങ്കില്‍ Backspace). Shift+Backspace ഉപയോഗിച്ചാല്‍ ഫില്‍ ഡയലോഗ് ബോക്സ് വരും. ഇനിയൊരു വിശേഷപ്പെട്ട സംഗതി പറയാം. മേല്‍പ്പറഞ്ഞ ഷോട്ട്കട്ടുകള്‍ ഉപയൊഗിച്ച് ഫില്‍ ചെയ്യുമ്പോള്‍ ഡോകുമെന്റിലൊന്നാകെ അല്ലെങ്കില്‍ സെലക്റ്റ് ചെയ്ത ഭാഗത്ത് മാത്രം കളര്‍ നിറയും. എന്നാല്‍ ഒരു ഡോകുമെന്റില്‍ ലേയറിലെ പിക്സല്‍ ഉള്ള സ്ഥലത്തു മാ‍ത്രം സെലക്റ്റ് ചെയ്യാതെ തന്നെ കളര്‍ നിറയാന്‍ Shit+Alt+Delete (ഫോര്‍ഗ്രൌണ്ട് കളറിന്) Shift+Ctrl+Delete (ബാക്ക്ഗ്രൌണ്ട് കളറിനു). മുമ്പ് ലേയറിന്റെ പാഠത്തില്‍ പറഞ്ഞ  Lock Transparent Pixels ഓര്‍ക്കുക.

6.Transform നമുക്കറിയാം. Ctrl+T  ആണ് ഷോട്ട്കട്ട്. (Edit>Transform> Free Transform). ലേയറിന്റെ ഒരു ഡ്യൂപ്ലിക്കേറ്റെടുത്ത് Transform പ്രയോഗിക്കുവാന്‍ Alt+Ctrl+T.  അവസാന Transformation ആവര്‍ത്തിക്കുവാന്‍ Shift+Ctrl+T. ലേയര്‍ ഡ്യൂപ്ലിക്കേറ്റുകള്‍ ഉണ്ടാക്കി Transformation ആവര്‍ത്തിക്കുവാന്‍ Shift+Ctrl+Alt+T. പ്രയോഗിച്ചു നോക്കൂ…രസകരമാണ്. ഒരു ഹിന്റ് തരാം. ഒരു ഡോക്കുമെന്റില്‍ പുതിയൊരു ലേയര്‍ ഉണ്ടാക്കുക. (Shift+Ctrl+N). എന്നിട്ട് റെക്റ്റാംഗുലര്‍ മാര്‍ക്യൂ റ്റൂള്‍ എടുത്ത് നന്നേ കുറഞ്ഞ വീതിയില്‍ ഇത്തിരി നീളത്തില്‍ ഒരു സെലക്ഷന്‍ ഉണ്ടാക്കുക. ഫോര്‍ഗ്രൌണ്ട് കളര്‍ സെലക്റ്റ് ചെയ്ത്  Alt+Delete (Backspace) പറയുക. സെലക്ഷന്‍ വിടാതെ തന്നെ Alt+Ctrl+T പറയുക. ഒരു പന്ത്രണ്ട് ഡിഗ്രി ആങ്കിളില്‍ (ഏകദേശം) വലത്തോട്ട് ചരിക്കുക.ഓപ്‌ഷന്‍ ബാറിലെ ശരിയില്‍ ക്ലിക്ക് ചെയ്യുക അല്ലെങ്കില്‍ രണ്ടു തവണ എന്റര്‍ പ്രെസ്സ് ചെയ്യുക. സെലക്ഷന്‍ വിടരുത്. ഇനി  Shift+Ctrl+Alt+T മൂന്നു നാലു തവണ പറയുക. എന്തു സംഭവിച്ചു? സെലക്ഷന്‍ വിടാതെയിരുന്നാല്‍ ഈ കറക്കമെല്ലാം ഒറ്റ ലേയറില്‍ കിട്ടും. സെലെക്ഷന്‍ ഒഴിവാക്കിയിട്ടാണ് ചെയ്യുന്നതെങ്കില്‍ ഒത്തിരി ലേയറുകള്‍ ഉണ്ടാവും.

7.ക്രോപ്പ് റ്റൂള്‍ ഉപയോഗിച്ച് ക്രോപ്പ് ചെയ്യുമ്പോള്‍ ഇമേജ് ബോര്‍ഡറുകളില്‍ സ്നാപ്പ് ചെയ്യുന്നതായി തോന്നും.(തട്ടി നില്‍ക്കുന്നത് പോലെ). ഇതൊഴിവാക്കാന്‍ ക്രോപ്പ് ഹാന്‍ഡില്‍‌സ് ഡ്രാഗ് ചെയ്യുമ്പോള്‍ Ctrl കീ അമര്‍ത്തിപ്പിടിച്ചാല്‍ മതി.

8.ചരിഞ്ഞോ വളഞ്ഞോ ഇരിക്കുന്ന ഒരു ഇമേജ്  ഒരു പരിധി വരെ നേരെയാക്കാന്‍ :
മെഷര്‍ റ്റൂള്‍ എടുത്ത് ചരിവിന് അനുസൃതമായി (വെര്‍ട്ടിക്കലായോ ഹോരിസോന്‍‌ഡലായോ) ഒരു വര വരയ്ക്കുക. ഉദാഹരണത്തിന് ഇമേജിന്റെ വശങ്ങളിലേക്കൊ, ഒരു വാതിലിന്റെ ഫ്രെയിമുകളിലേക്കോ അല്ലെങ്കില്‍ ഒരു ചിത്രത്തിലെ ഒരാളിന്റെ കണ്ണുകള്‍ തമ്മിലോ മെഷര്‍ റ്റൂള്‍ കൊണ്ട് വര വരയ്ക്കുക) എന്നിട്ട് Image>Rotate Canvas>Arbitary…എന്നിട്ട് അങ്ങനെതന്നെ OK പറയുക.
ക്രോപ്പ് റ്റൂള്‍ ഉപയോഗിച്ചും ചരിവു നേരെയാക്കാം. ക്രോപ്പ് റ്റൂള്‍ [C] എടുത്ത് ചതുരത്തില്‍ ഡ്രാഗ് ചെയ്യുക. ഇമേജിന്റെ ചരിവിനനുസരിച്ച് ക്രോപ്പ് മാര്‍ക്യൂ റൊട്ടേറ്റ് റൊട്ടേറ്റ് ചെയ്യുക. (റൊട്ടേറ്റ് ചെയ്യുന്നതിനായി മൌസ് പോയിന്റര്‍ ക്രോപ്പ് മാര്‍ക്യൂവിനു പുറത്തേക്ക് കൊണ്ടുവന്നാല്‍ മതി). ചരിവു ശരിയായിതോന്നുമ്പോള്‍ എന്റര്‍ പ്രെസ്സ് ചെയ്യുക. ദാ ചരിഞ്ഞവന്‍ നിവര്‍ന്നു.

9.ക്രോപ്പ് ചെയ്യുമ്പോള്‍ ക്രോപ്പ് ബൌണ്ടറിയുടെ പുറത്തുള്ള പിക്സലുകള്‍ നഷ്‌ടപ്പെടും. ഇതൊഴിവാക്കാന്‍ കാന്‍‌വാസ് സൈസ് കമാന്‍ഡ് ഉപയോഗിക്കാം.
(Image > Canvas Size).  എന്നിട്ട് കാന്‍‌വാസ് സൈസ് ചെറുതാക്കുക. പുറത്തുള്ള ചില ഭാഗങ്ങള്‍ നഷ്‌ടപ്പെടുമെന്ന് ഫോട്ടോഷോപ്പ് നമ്മെ ഭീഷണിപ്പെടുത്തുമെങ്കിലും ഒന്നും സംഭവിക്കില്ല. ഇമേജുകള്‍ സുരക്ഷിതമായിരിക്കും.

10.കോപ്പി പേസ്റ്റും കട്ട് പേസ്റ്റും ഒറ്റയടിക്ക് ചെയ്യാന്‍: Layer Via Copy [Ctrl+J]
(Layer > New >Layer Via Copy) അല്ലെങ്കില്‍ Layer Via Cut [Ctrl+Shift+J] (Layer > New > Layer Via Cut).

(കമാന്‍‌ഡ്  ടിപ്‌സ് തുടരും)

Advertisements

11അഭിപ്രായങ്ങള്‍ »

 1. കമാന്‍‌ഡ് ടിപ്‌സ്

  1.നാം ഒരിക്കല്‍ പ്രയോഗിച്ച ഫില്‍റ്റര്‍ കമാണ്‍‌ഡ് ഒന്നു കൂടി അപ്ലൈ ചെയ്യാന്‍ Ctrl+F. (Filter >Last Filter). പുതിയ സെറ്റിംഗ്‌സോടെ വീണ്ടും അപ്ലൈ ചെയ്യാന്‍ Ctrl+Alt+F.

  അവസാനം പ്രയോഗിച്ച ഫില്‍റ്ററിന്റെ ഇഫക്റ്റുകള്‍ Fade ചെയ്യുന്നതിനോ അല്ലെങ്കില്‍ Blending Mode മാറ്റുന്നതിനോ Ctrl+Shift+F.(Edit>Fade Filter Name)

  അഭിപ്രായം by സിയ — ഫെബ്രുവരി 21, 2007 @ 5:42 am | മറുപടി

 2. ഇഫക്റ്റുകളെന്തെന്ന്‌ കാണിക്കാന്‍ ഇമേജുകള്‍ ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു.

  അഭിപ്രായം by സിബു — ഫെബ്രുവരി 21, 2007 @ 6:45 am | മറുപടി

 3. സിയ,
  താങ്കളുടെ ശ്രമങ്ങള്‍ക്ക് വളരെ നന്ദി.

  അഭിപ്രായം by nandu — ഫെബ്രുവരി 21, 2007 @ 7:27 am | മറുപടി

 4. പ്രിയ സിബു,
  താങ്കള്‍ ഈ ബ്ലോഗ് സന്ദര്‍ശിക്കുകയും നിര്‍ദ്ദേശം നല്‍കുകയും ചെയ്തതില്‍ ഒത്തിരി സന്തോഷം. Tuorials ല്‍ ഞാന്‍ ചിത്രസഹിതമാണ് കാര്യങ്ങള്‍ വിശദമാക്കുന്നത്. ടിപ്‌സ് താരതമ്യേന ലളിതമല്ലേ? ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്ക് പെട്ടെന്ന് മനസ്സിലാകുമല്ലോ. എന്നിരുന്നാലും കൂടുതല്‍ വ്യക്തത വേണ്ടിടത്ത് ചിത്രങ്ങള്‍ ഉപയോഗിക്കാം. ഒത്തിരി നന്ദി.

  നന്ദുച്ചേട്ടാ,
  സന്തോഷം, ഒത്തിരി നന്ദി.

  അഭിപ്രായം by സിയ — ഫെബ്രുവരി 21, 2007 @ 10:49 am | മറുപടി

 5. സിയാ,
  താങ്കളുടെ ശ്രമങ്ങള്‍‍ ശ്ലാഘനീയം തന്നെ.അറിയാത്ത പല കാര്യങ്ങളും മനസ്സിലാക്കാന്‍‍ സാധിക്കുന്നു.

  അഭിപ്രായം by വേണു — ഫെബ്രുവരി 22, 2007 @ 8:37 am | മറുപടി

 6. ഏവുരാന്റെ ഒരു പ്രതേക അറിയിപ്പ്‌: ജിമെയിലില്‍നിന്ന്‌ പിന്മൊഴി‌കളിലേയ്ക്ക്‌ പോകുവാന്‍ ഫില്‍റ്ററില്‍ താഴെക്കാണുന്ന ഈമെയില്‍ ഉപയോഗിക്കുക. (നിലവില്‍ ഉള്ള wOrpr3ssഅറ്റ്‌anumathew.no-ip.info ന് പകരം), wOrpr3ssഅറ്റ്malayalam.no-ip.info നമുക്ക് ഉപയോഗിക്കുവാന് കഴിഞ്ഞിരുന്നുവെങ്കില് നന്നായേനെ — ഒന്നിലധികം മെഷീനുകള് അതിനു പിന്നിലുള്ളതിനാല് കൂടുതല് റിഡന്ഡന്സി ഇതു മൂലം കൈവരും. കുറിപ്പ്: w0rpr3ss-ലേതു zero (0)ആണു്, ഇംഗ്ലീഷ് അക്ഷരം “ഓ”(O) അല്ല. zero എന്നത്‌ ടൈപ്പ്‌ ചെയ്ത്‌ ചേര്‍ക്കുക. ഈ മെയില്‍ അഡ്രസ്‌ കോപ്പി ചെയ്ത്‌ പേസ്റ്റ്‌ ചെയ്യുകയാണെങ്കില്‍.

  അഭിപ്രായം by keralafarmer — ഫെബ്രുവരി 24, 2007 @ 11:21 am | മറുപടി

 7. 🙂

  അഭിപ്രായം by വിചാരം — മാര്‍ച്ച് 21, 2007 @ 6:11 am | മറുപടി

 8. പിന്മൊഴി ഒന്നു പരിശോധിക്കാന്‍..ഹലോ

  അഭിപ്രായം by Ziya — മാര്‍ച്ച് 27, 2007 @ 8:56 am | മറുപടി

 9. Good effort Ziya Ji… keep it up 🙂

  അഭിപ്രായം by Mr.Nikk — ജൂലൈ 28, 2007 @ 2:28 pm | മറുപടി

 10. സിയ,

  വളരെ വിജ്ഞാനപ്രദമായ ഒരു പോസ്റ്റ്. വളരെ വളരെ നന്ദി സിയ.

  [അഭിലാഷങ്ങള്‍]

  അഭിപ്രായം by അഭിലാഷ് — ഓഗസ്റ്റ് 4, 2007 @ 12:33 pm | മറുപടി

 11. your designing tutoriyal, it was very use full to me, I dont have wrds to describe it. it is unique. please contineu it. iam waiting for more posts.

  അഭിപ്രായം by kalladi — ഡിസംബര്‍ 5, 2008 @ 8:52 pm | മറുപടി


RSS feed for comments on this post. TrackBack URI

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

Create a free website or blog at WordPress.com.

%d bloggers like this: